ലുക്കിനെ കളിയാക്കി കപിൽ ശർമ, കൂളായി തിരിച്ചടിച്ച് അറ്റ്ലി; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

ബോളിവുഡിൽ ഏറ്റവും ജനകീയമായ പരിപാടികളിൽ ഒന്നാണ് ‘ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’. പുതിയ എപ്പിസോഡില്‍ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന്‍റെ പ്രമോഷനില്‍, പ്രശസ്ത സംവിധായകൻ അറ്റ്ലീയോടുള്ള കപിൽ ശർമയുടെ തമാശ കളി കാര്യമാക്കി. ബോളിവുഡിലെ ഇപ്പോഴും നിലനിൽക്കുന്ന, നിറവും സൗന്ദര്യവുമാണ് താരങ്ങൾക്ക് സിനിമയിൽ മുഖം കാണിക്കാനുള്ള മാനദണ്ഡം എന്ന ധാരണയിൽ നിന്നും പിറന്ന ഒരു ചോദ്യമാണ് വിമർശനങ്ങൾക്ക് കാരണമായത്. എപ്പിസോഡിനിടെ കപിൽ അറ്റ്ലിയുടെ രൂപത്തെക്കുറിച്ച് ഒരു പരിഹാസ പരാമർശം നടത്തി. ‘നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍…

Read More

സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകൾക്ക് പരാതിപ്പെടാൻ ഫെഫ്ക ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ നിയമവിരുദ്ധം; ഫെഫ്കയ്ക്ക് എതിരെ ഫിലിം ചേംബർ

ഫെഫ്കയ്ക്കെതിരേ സർക്കാരിനും വനിതാ കമ്മീഷനും ഫിലിം ചേംബർ കത്തയച്ചു. സിനിമാ മേഖലയിലെ ആഭ്യന്തര പ്രശ്നപരിഹാര രൂപീകരണവുമായി ബന്ധപ്പെട്ടാണ് കത്ത്. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകൾക്ക് പരാതിപ്പെടാൻ ഫെഫ്ക ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്. ഫിലിം ചേംബറിന്റെ മേൽനോട്ടത്തിൽ എല്ലാ സെറ്റുകളിലും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ഇതിന് പുറമേ ഫെഫ്ക സ്വന്തം നിലയിൽ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയതാണ തർക്കകാരണം. ഫെഫ്കയ്ക്ക് എതിരേ നടപടി വേണമെന്നാണ് ഫിലിം ചേംബർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകൾക്ക്…

Read More

സൗഹാർദത്തിന്റെ പാതയിൽ നീങ്ങിയാൽ മാത്രമേ ‘വിശ്വഗുരു’ ആകൂ; ഭരണാധികാരി ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് നിതിൻ ഗഡ്കരി

‍‍ഭരണാധികാരി ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് കേന്ദ്ര ഗതാഗത മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി. എഴുത്തുകാരും ബുദ്ധിജീവികളും അഭിപ്രായങ്ങൾ ഭയമില്ലാതെ തുറന്നു പറയണമെന്ന് പ്രോത്സാഹിപ്പിച്ച അദ്ദേഹം വിമർശനത്തെ സഹിഷ്ണുതയോടെ നേരിടണമെന്നും അഭിപ്രായപ്പെട്ടു. ലോക്സഭാ തിര‍ഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയുടെ പ്രചാരകനായ ഗഡ്കരി പുണെയിൽ പുസ്തക പ്രകാശനച്ചടങ്ങിലാണ് ജനാധിപത്യത്തെയും മതനിരപേക്ഷതയെയും പിന്തുണച്ചു സംസാരിച്ചത്. ‘വ്യത്യസ്ത അഭിപ്രായങ്ങളെയും നാം മാനിക്കാറുണ്ട്. ഒരാളുടെ വ്യക്തിത്വം ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിലല്ല നിശ്ചയിക്കേണ്ടത്. എല്ലാ മതഗ്രന്ഥങ്ങളും…

Read More

‘ഇന്റർവ്യൂ തന്നില്ലെങ്കിൽ റിലീസ് കഴിഞ്ഞാൽ അറിയാലോ?, ഭീഷണി നേരിട്ടോ അല്ലാതയോ വരുന്നുണ്ട്; ആസിഫ് അലി

ചില ഓൺലൈൻ സിനിമ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയില്ലെങ്കിൽ നേരിടുന്ന ഭീഷണിയെക്കുറിച്ച് നടൻ ആസിഫ് അലി. അടുത്തിടെ നടി അന്ന റെജി കോശി അഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് നേരിട്ട ഒരു ചോദ്യം വിവാദമായിരുന്നു. മറ്റൊരു അഭിമുഖത്തിൽ ഈ വിവാദത്തിൽ അവതാരകൻ പ്രതികരണം തേടിയപ്പോഴാണ് ആസിഫ് ഇക്കാര്യം തുറന്നുപറഞ്ഞത്. ‘വളരെ പാഷനേറ്റായി അഭിമുഖം ചെയ്യാൻ കഴിയുന്നത് വളരെ കുറച്ചു പേർക്കാണ്. നമ്മൾ തന്നെ പല സമയത്തും ഇന്റർവ്യൂ തരില്ലാ എന്ന് പറയും. എന്നാൽ ഞങ്ങളുടെ പേജിന് ഇന്റർവ്യൂ തന്നില്ലെങ്കിൽ…

Read More

കെഎസ്‌ആർടിസി ബസിനുള്ളിൽ ലൈംഗികാതിക്രമം; സ്‌പോട്ടിൽ ശിക്ഷ നൽകി 23കാരി

കെഎസ്‌ആർടിസി ബസിനുള്ളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിൽ 23കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. തിരക്കേറിയ ബസിലാണ് അതിക്രമം നടന്നത്.ലൈംഗികാതിക്രമം ഉണ്ടായതിന് പിന്നാലെതന്നെ യുവതി യുവാവിനെ തല്ലുകയും ചെയ്തു. ഡ്രൈവർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും പരാതിയില്ലെന്ന് യുവതി പറഞ്ഞതിനാൽ പൊലീസ് കേസെടുത്തില്ല. അതിക്രമം നടത്തിയയാൾക്ക് തക്കതായ ശിക്ഷ നൽകിയിട്ടുണ്ടെന്നും അതിനാലാണ് പരാതി നൽകാത്തതെന്നുമാണ് യുവതി പറഞ്ഞത്.

Read More

ജൂൺ രണ്ടിന് വൈകീട്ട് മൂന്നു മണിയ്ക്ക് ജയിലിലേക്ക് മടങ്ങും; എത്ര നാൾ ഇവർ ജയിലിൽ ഇടുമെന്ന് അറിയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി

ജൂൺ രണ്ടിന് വൈകീട്ട് മൂന്നു മണിയ്ക്ക് ജയിലിലേക്ക് മടങ്ങുമെന്നും എത്ര നാൾ ഇവർ ജയിലിൽ ഇടുമെന്ന് അറിയില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഇനി നിങ്ങൾക്കൊപ്പം ഉണ്ടാകില്ലെങ്കിലും മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ നിങ്ങൾക്ക് ഉറപ്പാക്കും. തന്റെ കുടുംബത്തിനു വേണ്ടി പ്രാർഥിക്കണം. ജീവൻ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണമെന്നും കേജ്‍രിവാൾ പറഞ്ഞു. ‘‘ജയിലിൽ കിടന്ന 50 ദിവസം കൊണ്ട് ശരീരഭാരം 6 കിലോ കുറഞ്ഞു. എന്റെ മാതാപിതാക്കൾക്ക് നല്ല പ്രായമായി. എന്റെ അമ്മയ്ക്ക് വേണ്ടി നിങ്ങൾ…

Read More

സ്ത്രീ വിരുദ്ധ പരാമർശം: പി.സി ജോർജിനെതിരെ കേസെടുത്ത് സംസ്ഥാന വനിതാ കമ്മിഷൻ; റുമൈസ റഫീഖിന്റെ പരാതിയിലാണ് കേസ് എടുത്തത്

ബിജെപി നേതാവ് പി.സി ജോർജ് കഴിഞ്ഞ ദിവസം  നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷൻ കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി ജോർജ്ജ് സംസാരിച്ചത്. മാഹിയിലെ സ്ത്രീകൾ മോശമായിരുന്നു. അതു വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല എന്ന തരത്തിൽ ഒരു പ്രദേശത്തെ അപമാനിക്കുന്ന വിധം നടത്തിയ പ്രസംഗത്തിനെതിരെയാണ്…

Read More

മഹുവ മൊയ്ത്രയ്ക്ക് തിരിച്ചടി; പണം കൈപ്പറ്റിയെന്ന പ്രചാരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി

പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ വ്യവസായി ദർശൻ ഹീരാനന്ദാനിയുടെ പക്കൽ നിന്ന് പണം കൈപ്പറ്റിയതായി തനിക്കെതിരെയുള്ള ആരോപണം ഉന്നയിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേ, അഭിഭാഷകൻ അനന്ത് ദേഹദ്റായ് എന്നിവരെ വിലക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സഭയിൽ ചോദ്യമുന്നയിക്കാൻ പണം വാങ്ങിയതായി ആരോപണം ഉയർന്നതിനെ തുടർന്ന് 2023 ഡിസംബറിൽ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. എത്തിക്സ് പാനലിന്റെ ശുപാർശയെത്തുടർന്നായിരുന്നു നടപടി. നരേന്ദ്ര മോദി സർക്കാരിനെതിരെ സഭയിൽ…

Read More