പത്തനംതിട്ട സിപിഐഎമ്മിൻ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് നേതൃത്വം ; എസ് പിക്ക് പരാതി നൽകി ജില്ലാ സെക്രട്ടറി

പത്തനംതിട്ട സിപിഐഎമ്മിന്‍റെ പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകി സിപിഎം. പത്തനംതിട്ട എസ്‍പിക്ക് ഇ-മെയില്‍ ആയിട്ടാണ് പരാതി നൽകിയത്. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്‍പി അറിയിച്ചു. എഫ്ബി പേജ് ഹാക്ക് ചെയ്തുവെന്നാണ് പരാതിയിൽ സിപിഐഎം വ്യക്തമാക്കുന്നത്. പേജിന്‍റെ അഡ്മിന്മാരിൽ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നശേഷവും ഹാക്ക് ചെയ്തെന്ന പരാതി ആവര്‍ത്തിക്കുകയാണ് സിപിഐഎം.വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ…

Read More

റെഡ് ആർമിയുടെ അഡ്മിൻ ഞാനല്ല, ഒരു പോസ്റ്റ് പോലും ഷെയർ ചെയ്തിട്ടില്ല; പി. ജയരാജന്റെ മകൻ

റെഡ് ആർമിയുടെ അഡ്മിൻ മറനീക്കി പുറത്തുവരണമെന്ന് സിപിഎം നേതാവ് പി. ജയരാജന്റെ മകൻ ജെയിൻ രാജ്. ഒരു ഘട്ടത്തിൽ പോലും താൻ അതിന്റെ അഡ്മിൻ ആയിട്ടില്ലെന്നും ജെയിൻരാജ് പറഞ്ഞു. നേരത്തെ പിജെ ആർമി എന്ന പേരിൽ തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജാണ് പിന്നീട് റെഡ് ആർമി ആയിമാറിയത്. പി.ജയരാജനെ അനുകൂലിക്കുന്ന പോസ്റ്റുകളാണ് റെഡ് ആർമിയിൽ വരുന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ നിശിതമായി വിമർശിച്ച് റെഡ് ആർമിയിൽ പോസ്റ്റ് വന്നിരുന്നു. പി.വി. അൻവർ എംഎൽഎയെ പുകഴ്ത്തി ആയിരുന്നു…

Read More

കാഫിർ പോസ്റ്റ് വിവാദം ; ‘അമ്പാടിമുക്ക് സഖാക്കൾ’എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ പി.ജയരാജന്റെ വിശ്വസ്തൻ

കാഫിർ പോസ്റ്റ് ഷെയർ ചെയ്ത ‘അമ്പാടിമുക്ക് സഖാക്കൾ’എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ വിശ്വസ്തൻ. മയ്യിൽ സ്വദേശി മനീഷ് മനോഹരനാണ് പേജിന്റെ അഡ്മിൻ. ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ചുവർഷത്തോളം ജയരാജന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാളാണ് മനീഷ്.പോസ്റ്റ് ഷെയർ ചെയ്തത് മനീഷാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയാണ് മനീഷ്. 25.04.2024ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം മനീഷിന് സ്ക്രീൻഷോട്ട് ലഭിക്കുകയും ഉടൻതന്നെ മനീഷ് അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക്…

Read More

വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫേസ്ബുക്ക് പേജുകളിലിട്ട സംഭവം; കോളേജിലെ മുൻ എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്തു

കാലടി ശ്രീശങ്കര കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫേസ്ബുക്ക് പേജുകളിലിട്ട സംഭവത്തിൽ മുൻ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്. കോളേജിലെ മുൻ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന രോഹിത്തിനെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്. കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോളേജിലെ ഇരുപതോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഇയാൾ വിവിധ അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ചതായാണ് സംശയം. രോഹിത്തിന്റെ രണ്ട് ഫോണുകളും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരം കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്നും…

Read More