
പിണറായിക്ക് ഒപ്പമുള്ള ഫേസ്‌ബുക്ക് കവർ ഫോട്ടോ മാറ്റി പിവി അൻവർ; പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോ കവർ ചിത്രമാക്കി
മുഖ്യമന്ത്രിയും പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ ഫേസ്ബുക്കിലെ കവർചിത്രം മാറ്റി പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോ കവർ ചിത്രമാക്കി. സമൂഹ മാധ്യമങ്ങളിൽ അൻവറിന് സൈബർ സഖാക്കൾ വലിയ പിന്തുണയാണ് നൽകുന്നത്. പരസ്യ പ്രസ്താവനകൾ താത്കാലികമായി നിർത്തുന്നുവെന്ന് അൻവർ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു. കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. തന്‍റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഇടതുപാളയത്തിൽ…