
ഫാസ്റ്റ് ക്രാഫ്റ്റുകൾ ഖത്തർ നാവിക സേനയുടെ ഭാഗാമാകും; പുതുതായി എത്തുന്നത് രണ്ട് എഫ്.എ.സി 50 കപ്പലുകൾ
ഖത്തർ അമീരി നാവികസേനക്കായി തുർക്കിയിൽ നിന്ന് രണ്ട് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് 50(എഫ്.എ.സി 50) കപ്പലുകൾ വാങ്ങിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം. ദോഹ ഇന്റർനാഷനൽ മാരിടൈം ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ (ഡിംഡെക്സ്) തുർക്കിയ കപ്പൽശാലയായ ഡിയർസാനുമായി പുതുതായി ഒപ്പുവെച്ച കരാർ പ്രകാരമാണ് നാവികസേന നിരയിലേക്ക് പുതിയ രണ്ട് കപ്പലുകളെത്തിക്കുന്നത്. ഖത്തർ നാവികസേന കമാൻഡർ മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ സുലൈത്തി, തുർക്കിയ പ്രതിരോധ ഏജൻസി (എസ്.എസ്.ബി) മേധാവി ഹലൂക് ഗോർഗുൻ, ഡയറക്ടർ ബോർഡ്…