
എഴുത്തച്ഛൻ പുരസ്കാരം പ്രഫ. എസ്. കെ. വസന്തന്
എഴുത്തച്ഛൻ പുരസ്കാരം ചരിത്രകാരനും ഭാഷാ പണ്ഡിതനും നിരൂപകനുമായ പ്രഫ. എസ്. കെ. വസന്തന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്കാരം. കേരള സംസ്കാര ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീംമാസ, സാഹിത്യ സംവാദങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നിരൂപകന്‍, ചിന്തകന്‍, നോവലിസ്റ്റ് തുടങ്ങിയ നിലകളില്‍ ദശാബ്ദങ്ങളായി കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എസ്.കെ. വസന്തന്‍മാഷ് ഏറ്റവും ശ്രദ്ധേയനാകുന്നത് മലയാളം കണ്ട മഹാഗുരുക്കളില്‍ ഒരാള്‍ എന്ന നിലയ്ക്കാണ്. ഗവേഷണപഠനകാലത്ത് എഴുതിയ കേരളചരിത്രനിഘണ്ടുവിനെ വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്കാരചരിത്രനിഘണ്ടു…