‘മൂന്നാമതും പിണറായി സർക്കാർ വരും’; മുന്നണികളിൽ ഈഴവർക്ക് അവ​ഗണനയെന്ന് വെള്ളാപ്പള്ളി

മുന്നണിയിൽ ഈഴവർക്കുളള അവ​ഗണന പരസ്യമാക്കി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവർക്ക് സിപിഎമ്മിലും കോൺ​ഗ്രസിലും അവ​ഗണനയാണെന്നും കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ് സമുദായ ചിന്തയെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എസ്എൻഡിപി യോ​ഗത്തിന്റെ മുഖപത്രമായ യോ​ഗനാദത്തിലാണ് വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കിയത്. കോൺ​ഗ്രസ് ഈഴവരെ വെട്ടിനിരത്തുകയാണ്. നിലവിൽ സമുദായത്തിനുള്ളത് കെ ബാബു എന്ന എംഎൽഎ മാത്രമാണ്. കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി…

Read More