
‘ഇനി ഡോക്‌ടർക്കും പിടിവീഴും’; കണ്ണുപരിശോധിക്കാൻ എംവിഡി: പുതിയ നിർദേശവുമായി ഗതാഗത മന്ത്രി
വാഹനം ഓടിച്ച് ലൈസൻസ് എടുക്കാൻ എത്തുന്നവർക്ക് ശരിക്കും കാഴ്ചശക്തിയുണ്ടോ എന്നു കൂടി ഇനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ‘ടെസ്റ്റ്’ ചെയ്യും. അപേക്ഷകർ ഹാജരാക്കുന്ന നേത്രപരിശോധന സർട്ടിഫിക്കറ്റുകളിൽ വ്യാജനും കടന്നുവരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വകുപ്പ് മന്ത്രി കെ.ബി.ഗണേശ്‌കുമാറാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. നിശ്ചിത അകലത്തിലുള്ളവ അപേക്ഷകർക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ എന്നുറപ്പാക്കാൻ ടെസ്റ്റിനിടെ റോഡിൽ കാണുന്ന ബോർഡുകൾ ഉൾപ്പെടെ വായിക്കാൻ ആവശ്യപ്പെടും. കാഴ്ച കുറവാണെന്ന് ബോദ്ധ്യപ്പെട്ടാൽ വീണ്ടും നേത്രപരിശോധന നടത്തും. ഇതിനായി നേത്രപരിശോധനാ യന്ത്രങ്ങൾ വാങ്ങും….