ഡോക്ടർമാർ വരെ ഞെട്ടി; ചൈനീസ് വനിതയുടെ കണ്ണിൽ 60 ജീവനുള്ള വിരകൾ

കണ്ണിനു കടുത്തവേദനയും ചൊറിച്ചിലുമായി എത്തിയ വനിതയെ പരിശോധിച്ചപ്പോൾ ഡോക്ടർ ഞെട്ടിപ്പോയി. വനിതയുടെ കണ്ണിൽ വിരകൾ. ഒന്നും രണ്ടുമല്ല, അറുപത് എണ്ണം. ചൈനയിലാണു സംഭവം. ചൈനയിലെ കുൻമിങ്ങ് പ്രവിശ്യയിലെ താമസക്കാരിയാണ് അവർ. അവരുടെ കൺപോളകൾക്കും കൃഷ്ണമണിക്കും ഇടയിലുള്ള സ്ഥലത്താണ് വിരകൾ ഇഴയുന്നതു കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരെത്തി വിരകളെ നീക്കം ചെയ്യുകയായിരുന്നു. ചുറ്റുമുള്ള മൃഗങ്ങളിൽ നിന്നാണ് അവർക്ക് അണുബാധ പിടിപെട്ടതെന്നാണ് കരുതുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഡോക്ടർമാർ അവളോടു ശുചിത്വം പാലിക്കാൻ ആവശ്യപ്പെട്ടു, പ്രത്യേകിച്ച് വളർത്തുമൃഗങ്ങളുമായി ഇടപഴകിയ ശേഷം. രോഗം…

Read More

വാക്കുതർക്കം; കാമുകന്റെ കണ്ണില്‍ സൂചികൾ കുത്തിയിറക്കി കാമുകി

വേറെ സ്ത്രീകളെ നോക്കിയതിന് കാമുകന്റെ കണ്ണിൽ സൂചികൾകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് 44 കാരി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. സാന്ദ്ര ജിംനെസ് എന്ന യുവതിയാണ് കാമുകനെ ക്രൂരമായി മുറിവേൽപ്പിച്ചത്. നായ്ക്കൾക്കെടുക്കാൻ കൊണ്ടുവന്ന റാബിസ് ഷോട്ട്സ്, കാമുകന്റെ കണ്ണിൽ കുത്തിയിറക്കുകയായിരുന്നു യുവതിയെന്ന് പോലീസ് പറയുന്നു. കണ്ണിന് സാരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോ‌‍ർട്ട്. മിയാമി ഡേഡ് കൗണ്ടിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ എട്ടുവർ‌ഷമായി ഇരുവരും ഡേറ്റിം​ഗിലാണ്. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. താൻ കിടക്കുകയായിരുന്നുവെന്നും അപ്പോള്‍ ജിംനെസ്…

Read More

പി.ടി.7നു വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; എയർ ഗൺ പെല്ലറ്റ് കൊണ്ടു പരുക്കേറ്റതാണെന്ന് സംശയം

വനംവകുപ്പു പിടികൂടി ധോണി ക്യാംപിലെ കൂട്ടിലടച്ച പി.ടി.7 (ധോണി) കാട്ടാനയ്ക്കു വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാർശ ചെയ്യുമെന്നാണു പ്രതീക്ഷ. കാഴ്ച നഷ്ടപ്പെട്ടതിനു കാരണം കണ്ടെത്താൻ കൂടുതൽ പരിശോധന ആവശ്യമാണെന്നു വനംവകുപ്പ് അറിയിച്ചു. ആനയെ പിടികൂടുമ്പോൾത്തന്നെ വലതുകണ്ണിനു കാഴ്ചക്കുറവുണ്ടായിരുന്നു. എയർ ഗൺ പെല്ലറ്റ് കൊണ്ടു പരുക്കേറ്റതാണെന്നാണു സംശയം. കൂട്ടിലടച്ചതിന്റെ പിറ്റേന്നു മുതൽ തുള്ളിമരുന്നു നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്തു നിന്നാണു…

Read More

കണ്ണിന്റെ അടയാളങ്ങളെ സംസാരമാക്കി മാറ്റുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഉപകരണം വികസിപ്പിച്ചു

ലളിതമായ കണ്ണ് അടയാളങ്ങൾ ഉപയോഗിച്ച് സംസാര വൈകല്യമുള്ളവരെ ആശയവിനിമയം നടത്താൻ പ്രാപ്‌തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഉപകരണം വികസിപ്പിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠത്തിലെ ഹ്യൂമാനിറ്റേറിയൻ ടെക്‌നോളജി (HuT) ലാബിലെ ഗവേഷകർ.  നേത്രവാദ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിൽ കാമറ, ഡിസ്‌പ്ലേ, സ്പീക്കർ, കൺട്രോളർ, ഒരു തവണ ചാർജ് ചെയ്താൽ ആറ് മണിക്കൂർ ഉപയോഗിക്കാവുന്ന  റീചാർജാബിൾ ബാറ്ററി എന്നിവ ഉൾപ്പെടുന്നു. ശരണി എന്ന കസ്റ്റമൈസ് ചെയ്ത  AI അൽഗോരിതം മുഖേന ഉപയോക്താവിന്റെ കണ്ണ് അടയാളം കാമറ തിരിച്ചറിയുന്നു, അത് അക്ഷരമാലയായോ വാക്കോ…

Read More