
രാജസ്ഥാനിൽ ഉഷ്ണതരംഗം; 49.9 ഡിഗ്രി സെല്‍ഷ്യസ്, ചൂടിൽ മരിച്ചവരുടെ എണ്ണം 12
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി ഊഷ്ണതരംഗം. രാജസ്ഥാനിൽ കടുത്ത ചൂടിനെ മരിച്ചവരുടെ എണ്ണം 12 ആയി . ഉത്തരേന്ത്യയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച റെഡ് അലെർട്ട് തുടരുകയാണ്. ചൂട് കൊണ്ട് വലയുകയാണ് ഉത്തരേന്ത്യ. ഇതില്‍ തന്നെ അതിരൂക്ഷമായ ഉഷ്ണതരംഗത്തിന്‍റെ പിടിയിലാണ് രാജസ്ഥാൻ. രാജസ്ഥാനിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 12 പേരാണ് മരിച്ചത്. ജലോറിൽ നാല് പേരും ബാർമറിൽ രണ്ടു പേരും മരിച്ചു. അൽവാറിലും ബിൽവാരയിലും ബലോത്രയിലും ജയ്സൽമെറിലും ഊഷ്ണതരംഗം ആളുകളുടെ ജീവൻ കവർന്നു. രാജസ്ഥാനിലെ ഉയർന്ന…