റംസാന്‍ മാസം: ദോഹ- ജിദ്ദ യാത്രക്കാര്‍ക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

റംസാന്‍ മാസം കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി ഗള്‍ഫിലെ വിമാനക്കമ്പനി. റംസാന്‍ മാസത്തില്‍ ദോഹ- ജിദ്ദ യാത്രക്കാര്‍ക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. വിശുദ്ധ മാസത്തില്‍ ധാരാളം മുസ്‌ലീങ്ങള്‍ ഉംറ നിര്‍വഹിക്കുന്നതിനാലാണ് അധിക ലഗേജ് അനുവദിച്ചുള്ള പ്രഖ്യാപനമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഇതുവഴി ഉംറ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് സംസം വെള്ളം, ഈന്തപ്പഴം തുടങ്ങിയവ കൂടുതല്‍ കൊണ്ടുവരാനാകുമെന്ന പ്രത്യേകതയുമുണ്ട്. ദോഹയില്‍ നിന്നും ജിദ്ദയിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും അധിക ലഗേജ് അനുവദിക്കും. പ്രതിവാരം ഖത്തര്‍ എയര്‍വേഴ്സിന്…

Read More

ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു

ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട യുവാവ് മൂന്നു പേർക്കൊപ്പമാണ് ഭക്ഷണം കഴിക്കാനെത്തിയത്. കൂടുതൽ തൈര് ചോദിച്ചതോടെ തർക്കം ഉടലെടുക്കുകയും ജീവനക്കാർ മർദിക്കുകയുമായിരുന്നു. ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. പൊലീസ് സംഭവ സ്ഥലത്തെത്തുകയും ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛർദിക്കാൻ തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശരീരത്തിന് പുറത്ത് ഗുരുതരമായ പരുക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം…

Read More