
നിലവില്‍ ഗാസയിലുള്ളത് നാല് ഇന്ത്യക്കാര്‍, ഇവരെ ഉടനെ ഒഴിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ല; വിദേശകാര്യമന്ത്രാലയ വക്താവ്
നിലവില്‍ ഗാസയിലുള്ളത് നാല് ഇന്ത്യക്കാരെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവരെ ഉടനെ ഒഴിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അനുകൂലമായ ആദ്യ അവസരത്തില്‍തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നിലവില്‍ അഞ്ച് വിമാനങ്ങളിലായി 1,200 പേരെയാണ് ഇന്ത്യ ഇസ്രയേലില്‍നിന്ന് ഒഴിപ്പിച്ചിട്ടുള്ളത്. 18 നേപ്പാള്‍ സ്വദേശികള്‍ ഉള്‍പ്പെടെയാണിത്. അതേസമയം പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു….