നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കാനായി മാറ്റി. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ചോദ്യങ്ങളുടെ പ്രസക്തിയെന്ത് എന്നാണ് സിദ്ദിഖ് എസ്ഐടിയോട് ചോദിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചു. സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. ചോദ്യം ചെയ്യാന്‍ സിദ്ദിഖ് ഹാജരായോ എന്ന് എസ്‌ഐടിയോട് സുപ്രീം കോടതി ചോദിച്ചിരുന്നു….

Read More

‘എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവുമുള്ള ജീവിതം ആശംസിക്കുന്നു’: ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപങ്ങളുടെ ഈ ദിവ്യോത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്തുചേരുന്ന ജീവിതം ആശംസിക്കുന്നുവെന്നും ലക്ഷ്മീദേവിയുടെയും ഗണേശ ഭ​ഗവാന്റെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനമായ ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ ‘രാഷ്ട്രീയ ഏകതാ ദിവസ്’ പരേഡിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.’സ്റ്റാച്യു ഓഫ് യൂണിറ്റി’യിൽ പുഷ്പാർച്ചന നടത്തി സർദാർ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രി ആദരിച്ചു. തുടർന്ന് അദ്ദേഹം ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു….

Read More

അരുണാചലിലും നാഗാലാൻഡിലും അഫ്സ്പ ആറ് മാസത്തേക്കുകൂടി നീട്ടി; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

അരുചാൽപ്രദേശിലേയും നാഗാലാൻഡിലേയും പ്രദേശങ്ങളിൽ സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമമായ ‘അഫ്സ്പ’ (AFSPA) ആറ് മാസത്തേക്കുകൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. നാഗാലാൻഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിലും മറ്റ് ചില പ്രദേശങ്ങളിലും ക്രമസമാധാനനില അവലോകനം ചെയ്തശേഷമാണ് ആറ് മാസത്തേക്ക് കൂടി അഫ്സ്പ നീട്ടിയത്. സായുധ സേനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് അഫ്സ്പ പ്രകാരം ഒരു പ്രദേശത്തെയോ ജില്ലയെയോ ‘അസ്വസ്ഥമായ പ്രദേശം’ എന്ന നിലയ്ക്കാണ് പ്രഖ്യാപിക്കുക. ഇത്തരത്തിൽ അഫ്സ്പ പ്രഖ്യാപിച്ച പ്രദേശത്ത് സായുധസേനകൾക്ക് പൊതു ക്രമസമാധാന…

Read More

ആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

ആധാർ കാർഡിലെ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി സർക്കാർ വീണ്ടും നീട്ടി. 2024 സെപ്തംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ അപ്‌ഡേറ്റഅ ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഇതിനോടകം തന്നെ പലതവണ കേന്ദ്രസർക്കാർ സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ സമയം നൽകിയിരുന്നു. ജൂൺ 14 വരെയായിരുന്നു ഇതിനുള്ള അവസാന അവസരമായി സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുന്നത്. സെപ്തംബർ…

Read More

കനത്ത ചൂടും ഉഷ്ണ തരംഗവും; സ്കൂളുകളുടെ അവധി  മെയ് 1 വരെ നീട്ടി ത്രിപുര സർക്കാർ

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ചൂടും ഉഷ്ണ തരംഗവും കാരണം പ്രതിസന്ധിയിലാണ്. കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ സ്കൂളുകൾക്ക് മേയ് 1 വരെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  നേരത്തെ ഏപ്രിൽ 24 മുതൽ നാല് ദിവസത്തേക്ക് എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏപ്രിൽ 29 മുതൽ മെയ് 1 വരെ മൂന്ന് ദിവസത്തേക്ക് കൂടി അവധി…

Read More

പ്രിയ വർഗീസിന്‍റെ നിയമന നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി

പ്രിയ വർഗീസിന്‍റെ നിയമന നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിലാണ് നിര്‍ദേശം.  പ്രിയ വർഗീസിന്  മതിയായ യോഗ്യതയില്ലെന്ന് യുജിസി വ്യക്തമാക്കി. ഹർജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രിയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തില്‍ മാത്രം…

Read More