ആധാർ പുതുക്കാനുളള സമയ പരിധി നീട്ടി

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ തിരക്കു കൂട്ടേണ്ടതില്ല.  സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക  myAadhaar പോർട്ടൽ വഴി മാത്രമാണ്. ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ്…

Read More

കുവൈറ്റിലെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം; വായ്പാ തിരിച്ചടവിനുള്ള സമയ പരിധി നീട്ടി

കുവൈറ്റിൽ ചെറുകിട കച്ചവടം നടത്തുന്ന സംരഭകർക്ക് ആശ്വാസ വാർത്ത. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ്‌ വായ്പ തിരിച്ചടയ്ക്കാനുള്ളവർക്കു 6 മാസത്തേക്ക് സമയം നീട്ടിനൽകിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. ഇതോടെ ദേശീയ ഫണ്ടിൽ നിന്ന് വായ്പയെടുത്ത 800ലധികം സംരഭകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.ബിസിനസ്സ് ആൻഡ് സ്മോൾ എന്റർപ്രൈസ് എൻവയോൺമെന്റ് കമ്മിറ്റി നേരത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

Read More

സമയപരിധി നീട്ടി ആർബിഐ; 2000 രൂപാ നോട്ടുകൾ ഒക്ടോബർ 7 വരെ മാറ്റാം

2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി നീട്ടി. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. ഇത് ഒക്ടോബർ ഏഴു വരെയാക്കി നീട്ടി. 93 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ഇനി ആർബിഐയുടെ ഓഫിസുകൾ വഴി മാത്രമേ നോട്ട് മാറ്റാനാകൂ. കഴിഞ്ഞ മേയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേസമയം ബാങ്കുകളിൽ മാറാൻ അവസരം…

Read More