മലയാളത്തിൽ യാത്ര പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ; ടാറ്റ നൽകി എസ്എഫ്ഐ പ്രവര്‍ത്തകര്‍

കേരളത്തിലെ കാലാവധി പൂര്‍ത്തിയാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് നിന്ന് മടങ്ങി. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. ഗവര്‍ണറെ യാത്രയാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിൽ എത്തിയില്ല. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ യാത്രയാക്കി. സര്‍ക്കാരുമായി കടുത്ത ഭിന്നത തുടരുന്നതിനിടെ ഔദ്യോഗിക യാത്രയയപ്പ് ഇല്ലാതെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മടക്കം. മലയാളത്തിൽ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ വിമാനത്താവളത്തിനുള്ളിലേക്ക് പോയത്. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തിൽ പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും…

Read More

‘ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ല; ദൗർഭാ​ഗ്യകരമായ കാര്യമാണ് നടന്നത്’: എ.ഡി.എം നവീന്‍ ബാബുവിൻ്റെ മരണത്തിൽ കെ.കെ ശൈലജ

കണ്ണൂരിൽ ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിൻ്റെ കുടുംബത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നറിയില്ലെന്ന് കെ.കെ ശൈലജ. അച്ഛൻ തിരിച്ചുവരുമെന്ന് കാത്തിരുന്ന നവീൻ്റെ കുട്ടികൾക്ക് അച്ഛന്റെ മൃത​ദേഹമാണ് കാണാൻ കഴിഞ്ഞത് എന്നതാണ് സങ്കടകരമായ വസ്തുത. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ല. ദൗർഭാ​ഗ്യകരമായ കാര്യമാണ് നടന്നത്. സർവീസിന്റെ അവസാന കാലഘട്ടത്തിൽ സ്വന്തം നാട്ടിൽ വന്ന് ജോലി ചെയ്യുക എന്നത് എല്ലാ ഉ​ദ്യോ​ഗസ്ഥരുടെയും അവകാശവും ആ​ഗ്രഹവും കൂടിയാണ്. ഇതൊരു അനുഭവ പാഠമാണ്. ചിലപ്പോൾ ഭരണത്തിനിടെ ഉദ്യോ​ഗസ്ഥർമാർ പറയുന്നത് പോലെ ചെയ്തിട്ടില്ലെങ്കിൽ കുറച്ച്…

Read More

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെട്ട അപകടത്തിൽ ആശങ്ക; പിന്തുണയുമായി മോദി

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്ക് സംഭവിച്ചിരിക്കുന്ന അപകടം ആശങ്കാജനകമാണെന്നും ഈ ദുഃഖസമയത്ത് ഇന്ത്യ ഇറാൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത‌്രി നരേന്ദ്ര മോദി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കും ഒപ്പമുണ്ടായിരുന്ന ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, പ്രവിശ്യാ ഗവർണർ മാലിക് റഹ്‌മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലഹഷെം എന്നിവർക്കുമായി പ്രാർഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. Loading tweet… ‘‘പ്രസിഡന്റ് റെയ്‌സി ഉൾപ്പെട്ട ഹെലികോപ്ടർ അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ആശങ്കയുണ്ട്. ഈ ദുരിതസമയത്ത് ഞങ്ങൾ ഇറാനിയൻ…

Read More

38 കാരിയായ ആൻഡ്രിയയ്ക്ക് കല്യാണം നടക്കാത്തതിൽ നോ ടെൻഷൻ

അഭിനേത്രി എന്നതിനു പുറമെ മികച്ച ഗായിക കൂടിയാണ് ആൻഡ്രിയ. കരിയറിനൊപ്പം ആൻഡ്രിയയുടെ വ്യക്തി ജീവിതവും ഒരു കാലഘട്ടത്തിൽ ചർച്ചയായിരുന്നു. സംഗീത സംവിധായകൻ അനിരുദ്ധ്, നടൻ ഫഹദ് ഫാസിൽ തുടങ്ങിയവരുമായുള്ള ആൻഡ്രിയയുടെ പ്രണയഗോസിപ്പുകൾ ഒരുകാലത്ത് സിനിമാലോകത്തു വലിയ ചർച്ചയായിരുന്നു. പ്രായ വ്യത്യാസമാണ് അനിരുദ്ധും ആൻഡ്രിയയും തമ്മിലുള്ള ബന്ധം ചർച്ചയാകാൻ കാരണമായത്. 22 കാരനായ അനിരുദ്ധുമായി പ്രണയത്തിലാകുമ്പോൾ ആൻഡ്രിയക്ക് പ്രായം 27 ആണ്. ഇവർ ചുംബിക്കുന്ന ഫോട്ടോ ലീക്കായ സംഭവം വിവാദമായി. സിനിമാമാധ്യമങ്ങൾ വലിയ ചർച്ചയാക്കിയെങ്കിലും ആൻഡ്രിയ ഇതൊന്നും കാര്യമാക്കിയില്ല….

Read More

‘ചീറ്റകൾ ചാകുന്നത് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ പരാജയം’: അഭിമാന പ്രശ്നമാക്കരുതെന്ന് സുപ്രീം കോടതി

കുനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാവുന്നത് ഗുരുതര വീഴ്ചയാണെന്നും ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ എത്തിച്ച ചീറ്റകളില്‍ ഭൂരിഭാഗവും ചാകുന്നത് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ പരാജയമാണ് സൂചിപ്പിക്കുന്നതെന്നും ഇത് അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ജെ.ബി. പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചീറ്റകളെ കൂട്ടത്തോടെ…

Read More

‘അമിത് ഷായെ കാണണം’: ബിജെപിയിലേക്ക് തിരിച്ചുപോകണമെന്ന് മുകുൾ റോയ്

മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ് വീണ്ടും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. താൻ ഇപ്പോഴും ബിജെപി നിയമസഭാംഗമാണെന്നും പാർട്ടിയിലേക്ക് മടങ്ങാൻ താൽപ്പര്യമുള്ളതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഞാനൊരു ബിജെപി നിയമസഭാംഗമാണ്. എനിക്ക് ബിജെപിക്കൊപ്പം നിൽക്കണം. അമിത് ഷായെ കാണാനും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്”-  ഒരു ബംഗാളി വാർത്താ ചാനലിനോട് അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും തൃണമൂൽ കോൺഗ്രസുമായി പൊരുത്തപ്പെടില്ലെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം…

Read More