ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു; പകരം നീലയും വെള്ളയും കലർന്ന വണ്ടി

കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു. പകരം നീലയും വെള്ളയും കലർന്ന വണ്ടി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നൽകുമെന്നാണ് വിവരം. 24-ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ഒൻപത് വന്ദേഭാരത് വണ്ടികളിൽ കേരളത്തിലെ രണ്ടാം വന്ദേഭാരതിന് മാത്രമായിരുന്നു ഓറഞ്ച് നിറം. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയ 68 വന്ദേഭാരതിലും കേരളത്തിലെ രണ്ടാം വന്ദേഭാരത് മാത്രമാണ് ഓറഞ്ച് നിറത്തിലുള്ളത്. തിങ്കളാഴ്ച രാത്രി ചെന്നൈ ബേസിൻ ബ്രിഡ്ജിൽനിന്ന് നീലയും വെള്ളയും കലർന്ന വണ്ടി തിരുവനന്തപുരത്തെത്തി. എന്നാൽ ഓറഞ്ച്…

Read More

ട്രെയിനിനുള്ളിൽ പാമ്പുകളെ തുറന്നുവിട്ട് ഭയാനക അന്തരീക്ഷം സൃഷ്ടിച്ച് പാമ്പാട്ടികൾ

ട്രെയിനിനുള്ളിൽ പാമ്പുകളെ തുറന്നുവിട്ട് ഭയാനക അന്തരീക്ഷം സൃഷ്ടിച്ച് പാമ്പാട്ടികൾ. ബംഗാളിലെ ഹൗറയിൽനിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പുറപ്പെട്ട ചമ്പൽ എക്‌സ്പ്രസിന്റെ ജനറൽ കോച്ചിലാണ് സംഭവം. ട്രെയിനിൽ സഞ്ചരിച്ചിരുന്ന അഞ്ച് പാമ്പാട്ടികൾ, മറ്റു യാത്രക്കാരിൽനിന്നു സംഭാവന ചോദിച്ചിരുന്നു. എന്നാൽ ചില യാത്രക്കാർ പണം നൽകാൻ തയാറായില്ല. ഇതിൽ ക്ഷുഭിതരായ പാമ്പാട്ടികൾ ഉത്തർപ്രദേശിലെ മഹോബയ്ക്ക് സമീപം ട്രെയിൻ എത്തിയപ്പോൾ പാമ്പുകളെ കൂടയിൽനിന്നു തുറന്നുവിടുകയായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരമായി. ഉടൻ റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിച്ചെങ്കിലും അടുത്ത സ്റ്റേഷൻ എത്തുന്നതിനു മുൻപ്…

Read More

വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച ആറുപേരെ തിരിച്ചറിഞ്ഞു

വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ, ട്രെയിനിൽ വി.കെ.ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യമർപ്പിച്ചു പോസ്റ്റർ പതിച്ച ആറു പേരെ തിരിച്ചറിഞ്ഞു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് അംഗം സെന്തിൽ കുമാർ അടക്കം ആറു കോൺഗ്രസ് പ്രവർത്തകരാണ് പോസ്റ്റർ ഒട്ടിച്ചത്. പോസ്റ്റർ പതിപ്പിച്ചത് മനഃപൂർവമല്ലെന്ന് സെന്തിൽ പ്രതികരിച്ചു. അതേസമയം, പോസ്റ്റർ ഒട്ടിച്ച പ്രവർത്തകരെ താക്കീത് ചെയ്തെന്ന് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. നടപടിയെടുക്കാൻ മാത്രമുള്ള തെറ്റ് പ്രവർത്തകർ ചെയ്തതായി കരുതുന്നില്ല. പോസ്റ്റർ ഒട്ടിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട സൈബർ ആക്രമണത്തിൽ പരാതി നൽകും. ബിജെപിയുടെ…

Read More

വന്ദേഭാരത് എക്സ്പ്രസിന്റെ ടൈംടേബിൾ തയാറായി; വ്യാഴാഴ്ച സർവീസില്ല

കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിന്റെ ടൈംടേബിൾ തയാറായി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ∙ തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം) തിരുവനന്തപുരം– 5.20…

Read More

വന്ദേ ഭാരത് രണ്ടു മിനിറ്റ് വൈകി; മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ

വന്ദേ ഭാരത് എക്സ്പ്രസ് രണ്ടു മിനിറ്റ് വൈകിയതിനെ തുടർന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥന് സസ്പെൻഷൻ. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിറ്റ് വൈകിയിരുന്നു. ഇതോടെയാണ് റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്.  പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്‌സ്പ്രസിന് കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്ദേ ഭാരത് വൈകിയത്. 

Read More

‘പ്രേക്ഷക മനസിൽ സ്ഥാനം നേടിയ കലാകാരൻ; ‘നിഷ്ക്കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കി: അനുശോചിച്ച് നേതാക്കൾ

ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യ ചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് മുഖ്യമന്ത്രി ഓർമ്മിച്ചു. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി.  എക്കാലവും  ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ്  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി…

Read More