ഒരാഴ്ചയായി നഗ്നപൂജയ്ക്കു നിർബന്ധിക്കുന്നു; സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച് യുവതി

നഗ്നപൂജയ്ക്ക് നിർബന്ധിച്ച സംഭവത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച് യുവതി. കുടുംബപ്രശ്നം പരിഹരിക്കാൻ, ബാധ ഒഴിപ്പിക്കാൻ നഗ്നപൂജ നടത്തണമെന്ന് നിർബന്ധിച്ചതിന്റെ പേരിൽ യുവതിയുടെ പരാതിയിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ.പ്രകാശൻ (46), അടിവാരം വാഴയിൽ വി.ഷമീർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഗ്നപൂജയ്ക്ക് വിസമ്മതിച്ച യുവതിയെ ഭർത്താവ് ഇതിനുവേണ്ടി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് യുവതി പരാതി നൽകിയത്. റിമാൻഡിലായ പ്രതികൾ പുറത്തിറങ്ങിയാൽ വീട്ടിൽനിന്നു പുറത്താക്കുമെന്നും ഭീഷണിയുണ്ടെന്നും…

Read More

‘തമിഴ് സിനിമയിലും നടിമാർക്ക് ദുരനുഭവങ്ങൾ, പല സിനിമകളും വേണ്ടെന്നുവച്ചു’; സനം ഷെട്ടി

തമിഴ് സിനിമാ മേഖലയിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണവുമായി നടി സനം ഷെട്ടി. ‘എനിക്കു പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വഴങ്ങേണ്ടി വരുമെന്നു ബോധ്യപ്പെട്ടതോടെ പല സിനിമകളും വേണ്ടെന്നു വച്ചു. ഗൗരവകരമായ ഇത്തരമൊരു വിഷയത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും ഇതിനു മുൻകയ്യെടുത്ത നടിമാർക്കും നന്ദി’ സനം പറഞ്ഞു. കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും സിനിമാ മേഖലയിലെ ചൂഷണത്തിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും സനം തീരുമാനിച്ചിട്ടുണ്ട്.

Read More

ബസിൽ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം

ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് – ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു….

Read More