
സൗദി ഈത്തപ്പഴത്തിന് പ്രിയമേറുന്നു; കയറ്റുമതി 119 രാജ്യങ്ങളിലേക്ക് വ്യാപിച്ചു
സൗദി ഈത്തപ്പഴത്തിന്റെ അന്താരാഷ്ട്ര ഡിമാൻഡ് ഉയർന്നു. കയറ്റുമതി 119 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇന്റർനാഷനൽ ട്രേഡ് സെന്ററിന്റെ ‘ട്രേഡ് മാപ്പ്’ അനുസരിച്ച് കഴിഞ്ഞവർഷം കയറ്റുമതി 14 ശതമാനമാണ് വർധിച്ചത്. കയറ്റുമതി മൂല്യം ആകെ 146.2 കോടി റിയാലായി ഉയർന്നു. 2022ൽ ഇത് 128 കോടി റിയാലായിരുന്നു. സൗദി ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 119 ആയി ഉയർന്നു. 2016ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതി മൂല്യം 2023ൽ 152.5 ശതമാനമാണ് വർദ്ധിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കയറ്റുമതിയുടെ…