
ഭക്ഷ്യ പാനീയ കയറ്റുമതി ; വൻ വളർച്ച കൈവരിച്ച് യുഎഇ
ഈ വർഷം ആദ്യ പകുതിയില്‍ ഭക്ഷണ, പാനീയ കയറ്റുമതിയില്‍ യു.എ.ഇ 19 ശതമാനം വര്‍ധന കൈവരിച്ചതായി അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എ.ഡി.സി.സി.ഐ) അറിയിച്ചു. മേഖലയില്‍നിന്നുള്ള വരുമാനം 14100 കോടി ദിര്‍ഹമായി ഉയരുമെന്നും എ.ഡി.സി.സി.ഐ വ്യക്തമാക്കി. ആഗോള ഭക്ഷ്യവാരം 2024നോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് എ.ഡി.സി.സി.ഐ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭക്ഷ്യ പാനീയങ്ങളുടെ ഓണ്‍ലൈന്‍ വില്പന 2025ഓടെ 230 കോടി ദിര്‍ഹം ആവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 2540…