
റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് എക്സ്പോ 2023 ദോഹ അധികൃതർ അറിയിപ്പ് നൽകി
റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ അധികൃതർ അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, റമദാനിൽ വൈകീട്ട് 6 മണിമുതൽ പുലർച്ചെ 1 മണിവരെയാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. റമദാനുമായി ബന്ധപ്പെട്ട് കൊണ്ടുള്ള വിവിധ സാംസ്‌കാരിക പരിപാടികളും എക്സ്പോ 2023 ദോഹ വേദിയിൽ അരങ്ങേറുന്നതാണ്. എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ 2024 മാർച്ച് 28-ന് സമാപിക്കും. ഈ എക്സ്പോ 2023 ഒക്ടോബർ…