
മനാമ ഹെൽത്ത് കോൺഗ്രസ് ആൻഡ് എക്സ്പോ ഡിസംബറിൽ
മനാമ ഹെൽത്ത് കോൺഗ്രസ് ആൻഡ് എക്സ്പോ 2024 ഡിസംബറിൽ നടക്കും. ഡിസംബർ 12 മുതൽ 14 വരെ എക്സിബിഷൻ വേൾഡിലാണ് എക്സ്പോ. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെയും സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെയുമാണ് എക്സ്പോ സംഘടിപ്പിക്കുന്നതെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) സി.ഇ.ഒ മറിയം അൽ ജലഹ്മ പറഞ്ഞു. ജി.സി.സിയിലെ തന്നെ പ്രധാന മെഡിക്കൽ എക്സിബിഷൻ ആയിരിക്കുമിത്. ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ്, തംകീൻ തുടങ്ങിയവയുടെ പങ്കാളിത്തമുണ്ടാകും. ആഫ്രിക്ക, മിഡിലീസ്റ്റ്, യൂറോപ്യൻ…