അമേരിക്കയിൽ ബാറ്ററി പൊട്ടിത്തെറിച്ച് വൻ അപകടം; ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

അമേരിക്കയിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരൻ മരിച്ചു. 27 വയസുകാരനായ ഇന്ത്യൻ പൗരൻ ഫാസിൽ ഖാനാണ് മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി അറിയിച്ചു. ലിഥിയം അയോൺ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വൻ തീപിടുത്തമുണ്ടായതെന്ന്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ന്യുയോർക്കിലെ ഹേരലമിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അതീവ ദുഃഖകരമായ സംഭവമാണ് നടന്നതെന്നും മരണപ്പെട്ട ഫാസിൽ ഖാന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാധ്യമായ എല്ലാ സഹായവും നൽകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. മരണപ്പെട്ടയാളെക്കുറിച്ചുള്ള…

Read More

മധ്യപ്രദേശിലെ പടക്കനിർമ്മാണ ശാലയിൽ സ്‌ഫോടനം; 6 മരണം

മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 6 പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. പടക്ക നിർമ്മാണ ശാലയിൽ വൻസ്‌ഫോടനമാണ് ഉണ്ടായത്. ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതർ. അതേസമയം, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

Read More

തമിഴ്നാട്ടിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാന്റിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

തമിഴ്നാട്ടിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ പൊട്ടിത്തെറി. ചെന്നൈ തൊണ്ടിയാർപേട്ടിലുള്ള പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഐഒസിഎൽ പ്ലാന്റിന് ഉള്ളിലെ സ്ലഡ്ജ് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.പൊലീസും അഗ്നിശമനസേനയും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. അപകട കാരണം ഇതുവരെ അറിവായിട്ടില്ല.

Read More

തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ഒരാൾ മരിച്ചു. സാത്തൂരിലെ പനയാടിപ്പട്ടിയിലാണ് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. പടക്ക നിർമാണത്തിനുള്ള രാസ മിശ്രിതം തയ്യാറാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. കണ്ടിയാർ പുരം സ്വദേശി ഷൺമുഖരാജാണ് മരിച്ചത്. സംഭവസമയത്ത് ഷൺമുഖരാജ് മാത്രമാണ് ജോലിയിലുണ്ടായിരുന്നതെന്ന് പൊലിസ് അറിയിച്ചു. മൃതദേഹം പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പനയാടിപ്പട്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരുദുനഗർ ജില്ലയിലെ ശിവകാശി ഇന്ത്യയിലെ പടക്കങ്ങളുടെ ഹബ് എന്നറിയപ്പെടുന്നു. പ്രത്യക്ഷമായും പരോക്ഷമായും 6.5…

Read More

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിൽ പൊട്ടിത്തെറി; ഒരു മരണം, 3 പേരുടെ നില ഗുരുതരം

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റു. തടയാർപേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ജോഷ്വ, രാജേഷ്, പുഷ്പലിംഗം എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ അറ്റകുറ്റപ്പണിക്കിടെയാണ് എണ്ണക്കപ്പലിൽ പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ ഗ്യാസ് പൈപ്പ് ലൈനോട് ചേർന്ന ഭാഗത്തെ ബോൾട്ട് അഴിച്ചുമാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഒക്ടോബർ 31ന് ഒഡീഷയിൽ നിന്നാണ് കപ്പൽ അറ്റകുറ്റപ്പണിക്കായി ചെന്നൈ തുറമുഖത്ത് എത്തിയത്.

Read More

പാകിസ്ഥാനിൽ നബിദിനാഘോഷത്തിനിടെ ചാവേർ ആക്രമണം: 52 മരണം

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലുണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. നബിദിനത്തോടനുബന്ധിച്ച് ആളുകൾ ഒത്തുകൂടിയ പള്ളിക്ക് സമീപത്തായിരുന്നു സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ മസ്തുങ് ഡിഎസ്പി നവാസ് ഗഷ്‌കോരിയും ഉൾപ്പെട്ടിട്ടുണ്ട്.  നബിദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന മതസൗഹാർദ റാലിയിക്ക് സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് നവാസ് ഗഷ്‌കോരി. ഇദ്ദേഹത്തിന്റെ വാഹനത്തിനടുത്തെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് പാക് താലിബാൻ…

Read More