ഫ്രാൻസിൽ ജൂത സിനഗേഗിന് മുൻപിൽ സ്ഫോടനം; അക്രമിയെ പൊലീസ് പിടികൂടി

തെക്കന്‍ ഫ്രാന്‍സിലെ ജൂത സിനഗോഗിന് മുന്‍പിലുണ്ടായ സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെ പിടി കൂടി ഫ്രെഞ്ച് പൊലീസ്. ശനിയാഴ്ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസുകാർക്കെതിരെ വെടിയുതിർത്ത അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തിയാണ് പിടികൂടിയത്. നിമേസ് നഗരത്തിന് സമീപത്ത് വച്ചായിരുന്നു അറസ്റ്റ്. തെക്കൻ ഫ്രാൻസിലെ ബെത്ത് യാക്കോബ് സിനഗോഗിന് പുറത്തുണ്ടായ സ്ഫോടനത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്ഫോടനം ഭീകരാക്രമണമെന്ന നിഗമനത്തിലാണെന്നാണ് അധികൃതരുള്ളത്. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടാല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദർശിച്ചു. സ്ഫോടനത്തിന്…

Read More

ഫ്രാൻസിൽ ജൂത സിനഗോഗിന് പുറത്ത് സ്ഫോടനം

ദക്ഷിണ ഫ്രാൻസിലെ ഹെറോൾട്ടിന് സമീപം ജൂത സിനഗോഗിന് സമീപം സ്ഫോടനം. ലെ ഗ്രാൻഡെ – മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു. സ്ഫോടനത്തിനിടെ പ്രദേശത്തെ ഒരു മുനിസിപ്പൽ പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു.  ഭീകരാക്രമണമാണ് നടന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരാൾ സിനഗോഗിന് മുന്നിൽ വാഹനങ്ങൾക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങൾ നഗരത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സ്ഫോടനത്തെ ഫ്രഞ്ച് ആഭ്യന്തര…

Read More

പാചക വാതക ചോർച്ച ; സ്ഫോടനം ഉണ്ടായി ഒരാൾ മരിച്ചു

സാ​ദ് അ​ൽ അ​ബ്ദു​ള്ള ഏ​രി​യ​യി​ൽ പാ​ച​ക വാ​ത​ക ചോ​ർ​ച്ച സ്ഫോ​ട​ന​ത്തി​നും തീ​പി​ടി​ത്ത​ത്തി​നും കാ​ര​ണ​മാ​യി. വീ​ടി​ന്റെ അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ച പാ​ച​ക വാ​ത​ക​മാ​ണ് അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. തീ ​അ​ണ​ക്കു​ക​യും കൂ​ടു​ത​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ല്ലെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും.

Read More

ലാപ്ടോപ് പൊട്ടിത്തെറിച്ച് അപകടം: 2 കുട്ടികൾക്ക് ദാരുണാന്ത്യം

പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ഷരീഫ്പൂരിൽ ലാപ്ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. ഏഴു പേർക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. രണ്ടു സ്ത്രീകളും മൂന്നു മുതൽ ഒൻപത് വയസ്സുവരെ പ്രായമുള്ള 5 കുട്ടികളും ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുതായും ഇവരിൽ ആറുവയസ്സുള്ള പെൺകുട്ടിയും ഒൻപതുവയസ്സുള്ള ആൺകുട്ടിയുമാണ മരിച്ചതെന്നും അലൈഡ് ഹോസ്പിറ്റലിലെ ഡോക്ടർ ഹമ്മദ് അഹമ്മദ് പറഞ്ഞു.  ചാർജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് തീപടർന്നാണ് അപകടമുണ്ടായത്. പാക്ക് പ്രവശ്യയായ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്…

Read More

പൊലീസ് പട്രോളിംഗിനിടെ റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ചു; സംഭവം കണ്ണൂരിൽ; പൊട്ടിയത് ഐസ്‌ക്രീം ബോംബുകൾ

കണ്ണൂർ ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്‌ഫോടനം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു മരണം

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനമുണ്ടായി ഒരാൾ മരിച്ചു. തമിഴ്‍നാട് സ്വദേശിയായ രാജേന്ദ്രൻ എന്ന തൊഴിലാളിയാണ് മരിച്ചത്. നാല്‍പത്തിമൂന്ന് വയസായിരുന്നു. പെരിന്തൽമണ്ണ തേക്കിൻകോടാണ് സംഭവം ഉണ്ടായത്. സ്ഫോടക വസ്തുവിന് തിരി കൊളുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം.

Read More

ചെന്നൈയിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി ; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 8 പേർ മരിച്ചു

ചെന്നൈ ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് . അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.

Read More

മണിപ്പൂരിൽ വീണ്ടും സ്ഫോടനം ; പാലം തകർന്നു

രണ്ടാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ മണിപ്പൂരിൽ വീണ്ടും സ്‌ഫോടനം. ഇന്ന് പുലർച്ചെ നടന്ന സ്ഫോടനത്തിൽ പാലം തകർന്നു. ഇടത്തരം തീവ്രതയുള്ള മൂന്ന് സ്ഫോടനങ്ങളാണ് നടന്നത്. കാങ്പോക്പി ജില്ലയിലെ സപോർമീനക്കടുത്ത് രാത്രി 1:15ഓടെയാണ് സംഭവം. സംഭവത്തിൽ ഇതുവരെ പരിക്കോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇംഫാലിനെയും നാഗാലാൻഡിലെ ദിമാപൂരും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത 2ൽ ഗതാഗത തടസം നേരിട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ സേന സമീപ…

Read More

നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; നാല് പേർക്ക് പരിക്ക്, സംഭവം തിരുവനന്തപുരം മണ്ണന്തലയിൽ

തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പതിനേഴുകാരന്റെ രണ്ട് കൈപ്പത്തിയും അറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പതിനേഴുകാരനെതിരെ നാടൻബോംബ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തേ കേസുണ്ട്.

Read More

ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം

ബംഗളൂരു ബ്രൂക്ക്ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേയിൽ സ്ഫോടനം. മൂന്ന് ജീവനക്കാരടക്കം നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കഫേയിലുണ്ടായിരുന്ന ബാഗിലെ വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ബംഗളൂരുവിലെ പ്രശസ്തമായ ഒരു കഫേയാണിത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്. സ്ഫോടനകാരണം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നും സൂചനയുണ്ട്.

Read More