സൂര്യനിൽ പൊട്ടിത്തെറി ഉണ്ടായെന്ന് റിപ്പോർട്ടുകൾ ; ഭൂമിയെ ബാധിച്ചേക്കും , മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

പുതുവര്‍ഷം ആരംഭിച്ചത് സൂര്യനില്‍ അതിശക്തമായ സൗരജ്വാലയോടെ. ഏറ്റവും കഠിനമായ എക്സ് വിഭാഗത്തില്‍പ്പെടുന്ന എക്സ്1.2 സൗരജ്വാലയാണ് 2025 ജനുവരി മൂന്നിനുണ്ടായത്. ഇതിനെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ റേഡിയോ സിഗ്നലുകളില്‍ തടസം നേരിട്ടേക്കാമെന്നാണ് പ്രവചനം. അമേരിക്കയുടെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്‍റെ (NOAA) സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജര്‍ ഈ സൗരജ്വാലയുടെ ചിത്രം പകര്‍ത്തി. അതിശക്തമായ എക്സ്1.2 സൗരജ്വാലയാണ് ജനുവരി മൂന്നിന് ഈസ്റ്റേണ്‍ സമയം രാവിലെ 6.40ന് രേഖപ്പെടുത്തിയത് എന്നാണ് നാസ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. എആര്‍ 3947 എന്ന സണ്‍സ്‌പോട്ട് റീജിയനിലായിരുന്നു…

Read More

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സ്ഫോടനം ; ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തിൽ ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവ് കൊല്ലപ്പെട്ടത്. ആണവായുധം, ജൈവായുധം, രാസായുധം തുടങ്ങിയ സുപ്രധാന വിഭാഗങ്ങളുടെ മേധാവിയായിരുന്നു കിറിലോവ്. ഒരു അപ്പാർട്ട്‌മെന്റ് ബിൽഡിങ്ങിന്റെ പുറത്താണ് സ്‌ഫോടനമുണ്ടായത്. ഇഗോർ കിറിലോവും അദ്ദേഹത്തിന്റെ സഹായിയും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യത്തിന്റെ അന്വേഷണസംഘം സ്ഥിരീകരിച്ചു. 300 ഗ്രാം ടിഎൻടിക്ക് തുല്യമായ ശേഷിയുള്ള ഉപകരണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ…

Read More

വീടിനുള്ളിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറി ; 3 മരണം , സംഭവം പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ

പശ്ചിമബം​ഗാളിലെ മുർഷിദാബാദിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. വീടിനുള്ളിൽ നാടൻ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഖയാർതല മേഖലയിലെ വീട്ടിലാണ് സംഭവം. മാമുൻ മൊല്ല എന്നയാളുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോഴാണ് വീട് സ്ഫോടനത്തിൽ തകർന്നത് കണ്ടതെന്നാണ് അയൽവാസികൾ പറയുന്നത്. വീടിന്‍റെ മേൽക്കൂരയും ചുവരുകളും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമാനമായ സംഭവത്തിൽ നവംബർ അവസാനം മധ്യപ്രദേശിലെ മൊറേനയിൽ…

Read More

ബെയ്റൂട്ടിൽ കെട്ടിടത്തിനു നേർക്ക് ഇസ്രയേലിന്റെ മിസൈലുകൾ; പുലർച്ചെ നാലുമണിയോടെ സ്ഫോടനങ്ങൾ

ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേൽ. ഹിസ്‌ബുല്ല കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണമെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. പ്രാദേശിക സമയം പുലർച്ചെ നാലുമണിയോടെ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. നാലു റോക്കറ്റുകൾ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജന്‍സികൾ അറിയിച്ചു. ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് നാലുപേരാണ് കൊല്ലപ്പെട്ടത്. 33ൽ അധികം പേർക്കു പരുക്കേറ്റു. ഈ സംഖ്യ ഇനിയും കൂടുമെന്നാണ് വിവരം. ബെയ്റൂട്ടിലെ ബസ്തയിലാണു സ്ഫോടനങ്ങളുണ്ടായത്. ഒരു കെട്ടിടം പൂർണമായി തകർന്നുവെന്നും മറ്റുള്ളവ ഭാഗികമായി തകർന്നുവെന്നും പുറത്തുവന്ന വിഡിയോകളിൽനിന്നു വ്യക്തമാണ്. എന്നാൽ…

Read More

മലപ്പുറത്ത് ഫ്രിജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; യുവാവിന് ദാരുണാന്ത്യം

മലപ്പുറം, ഊര്‍ക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. ഫ്രിജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം സംഭവസ്ഥലത്ത് ഉടന്‍ പരിശോധന നടത്തും. ഇതിനു ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർഥ കാരണം വ്യക്തമാവുകയുള്ളൂ. കടയുടെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ ഉണ്ടായിരുന്നുവെങ്കിലും കടയ്ക്കുള്ളിൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ…

Read More

ഡൽഹിയിൽ സിആർപിഎഫ് സ്‌കൂളിനു സമീപം സ്ഫോടനം, വിദഗ്ധർ പരിശോധനയാരംഭിച്ചു

ഡൽഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആർ.പിഎഫ് സ്‌കൂളിനു സമീപം ഉച്ചത്തിൽ സ്‌ഫോടനം. സ്‌കൂളിന്റെ മതിലിനോട് ചേർന്ന് രാവിലെ 7.50നാണ് സ്‌ഫോടനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സ്‌ഫോടനത്തിന്റെ ശബ്ദത്തോടൊപ്പം വലിയ പുക ഉയർന്നതാണ് ആശങ്കയുയർത്തിയത്. സ്ഫോടനത്തെത്തുടർന്ന് സമീപത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകൾ ചിതറിത്തെറിച്ചു. അടുത്തുള്ള കടയിൽ നിന്നും സിലണ്ടർ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് നിഗമനം. ഫോറൻസിക് സംഘത്തിനൊപ്പം ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ടീമും സംഭവസ്ഥലത്തെത്തി.

Read More

നൈജീരിയയിൽ ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു; എണ്ണ മോഷ്ടിക്കാൻ ജനക്കൂട്ടം, പിന്നാലെ പൊട്ടിത്തെറി, 94 മരണം

ഇന്ധനവുമായി പോയ ടാങ്കർ ലോറി അപകടത്തിൽപ്പെട്ടതിന് പിന്നാലെ എണ്ണ തട്ടിയെടുക്കാൻ ശ്രമിച്ച് ജനക്കൂട്ടം. ഇതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 94 പേർ മരിച്ചു. നൈജീരിയയിലാണ് ദാരുണമായ സംഭവം. നൈജീരിയയിലെ ജിഗാവാ സംസ്ഥാനത്ത് അർദ്ധരാത്രിയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവിടെ ഒരു സർവകലാശാലയ്ക്കടുത്തുവച്ച് യാത്രക്കിടെ ടാങ്കർ ലോറി അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് ലോറി തലകീഴായി മറിഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികൾ ലോറിയിൽ നിന്നും ഇന്ധനം മോഷ്ടിക്കാൻ ശ്രമിച്ചു. ഇതിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് 94 പേർ തൽക്ഷണം മരിച്ചത്. കഴിഞ്ഞ മാസവും നൈജീരിയയിൽ സമാനമായൊരു ടാങ്കർ…

Read More

കൊച്ചി എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു: 3 പേർക്ക് പരിക്ക്

എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Read More

പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്; സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം

ലെബനനില്‍ ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലബനനിലെ പേജർ സ്ഫോടനങ്ങളിൽ വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ…

Read More

യുപിയിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനം; 4 പേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. നൗഷേരയിലുണ്ടായ അപകടത്തിൽ 6 പേർക്കു പരുക്കേറ്റതായും പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ ഒരു വീട് തകർന്നു. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കിടപ്പുണ്ടെന്നാണു സംശയിക്കുന്നത്. പടക്കങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തു ചൊവ്വാഴ്ചയാണു സ്ഫോടനമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽനിന്ന് 10 പേരെ പൊലീസ് പുറത്തെടുത്തു. ഇവരിലുൾപ്പെട്ട നാലു പേരാണു മരിച്ചത്. ബാക്കിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More