മുറിയിലെ എസി പൊട്ടിത്തെറിച്ചു; മുംബൈയിൽ ഉറക്കത്തിനിടെ യുവതിക്ക് ദാരുണാന്ത്യം

ഉറക്കത്തിനിടെ മുറിയിലെ എസി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് 45 വയസ്സുകാരി മരിച്ചു. മുംബൈ വിലെപാർലെ ഈസ്റ്റിലെ അമിത് പരിവാർ സൊസൈറ്റിയിലാണ് സംഭവം. ഫ്‌ലാറ്റിൽ തനിച്ചു താമസിച്ചിരുന്ന സ്വരൂപ ഷാ ആണ് മരിച്ചത്. ഫ്‌ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വാതിൽ തകർത്ത് അകത്തു പ്രവേശിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന സ്വരൂപയെ കണ്ടെത്തിയത്.  ഉടൻ തന്നെ കൂപ്പർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ട്. പൊലീസ് അപകടമരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് കാരണമാണ് എസി…

Read More

ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. കുംഭകോണം പാപനാശം സ്വദേശിനിയാണ് യുവതി. ഫോണിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചെന്നാണ് നിഗമനം. പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read More

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരണം;തലയിലേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവും മരണ കാരണം

തൃശൂരിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയത് തലയിലേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണ കാരണം തലയിലേറ്റ ഗുരുതരമായ പരുക്കാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. തലയിലേറ്റ പരുക്കിനെ തുടർന്ന് തലച്ചോറിൽ പലയിടത്തും ക്ഷതമുണ്ടായി. ഇതിനെ തുടർന്നുണ്ടായ രക്തസ്രാവമാണു മരണകാരണമെന്നാണു കണ്ടെത്തൽ. പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ ആണ് മരിച്ചത്. ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ 3-ാം ക്ലാസ് വിദ്യാർഥിയാണ്. 4 വർഷം മുൻപു വാങ്ങിയ ഫോണിന്റെ ബാറ്ററി രണ്ടര വർഷം മുൻപു…

Read More