ജോണ്‍ ഫെര്‍ണാണ്ടസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; കെ.ജെ. ജേക്കബിനോട് സി.പി.എം. വിശദീകരണം തേടി, തൃപ്തികരമല്ലെങ്കില്‍ നടപടി

എറണാകുളത്തെ മുതിര്‍ന്ന നേതാവ് കെ.ജെ. ജേക്കബിനോട് സിപിഎം വിശദീകരണം തേടി. മുന്‍ എം.എല്‍.എ. ജോണ്‍ ഫെര്‍ണാണ്ടസിനെതിരേ പരാതി നല്‍കാന്‍ പലരേയും നിര്‍ബന്ധിച്ചുവെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് പാര്‍ട്ടി വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. കൊച്ചിയിലെ സി.പി.എം. മുതിര്‍ന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമാണ് കെ.ജെ. ജോക്കബ്. മുന്‍ മുന്‍ എം.എല്‍.എ. ജോണ്‍ ഫെര്‍ണാണ്ടസിന് ബിസിനസ് പങ്കാളിത്തമുള്ള ഒരു സംരംഭമുണ്ടായിരുന്നു. ഈ സംരംഭത്തിനെതിരേ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.ജെ. ജേക്കബ്…

Read More

പി.ആർ ഏജൻസി വിവാദം; ദ ഹിന്ദുവിന്റെ വിശദീകരണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

പി.ആർ ഏജൻസി വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കാത്തത്തിൽ ഇടതു മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തി. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം നൽകിയ വിശദീകരണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും തള്ളാത്തത് സംശയങ്ങൾ കൂട്ടുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഓഫീസും മൗനം തുടരുകയാണ്. ഇന്ന് ചേരുന്ന സിപിഐ എക്സ്യൂട്ടീവ് യോഗം പി.ആർ ഏജൻസി വിവാദവും ചർച്ച ചെയ്യും. സിപിഎം സെക്രട്ടേറിയറ്റ് യോഗവും ഇന്ന് നടക്കുന്നുണ്ട്. മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച…

Read More

ലൈംഗിക പീഡനക്കേസ്; നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി

ലൈംഗിക പീഡനക്കേസില്‍ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി. ഹൈക്കോടതിയാണ് ജയസൂര്യയുടെ ഹർജിയിൽ വിശദീകരണം തേടിയത്. ഹർജി 23 ന് വീണ്ടും പരിഗണിക്കും. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹർജിയിൽ പറയുന്നത്. വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്തിട്ടുമില്ല. സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിവരും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് ജയസൂര്യ ഹർജിയിൽ ആവശ്യപ്പെടുന്നത്. സ്ത്രീത്വത്തെ…

Read More

ഓണക്കിറ്റ് ഇത്തവണയും മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം ; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് വിശദീകരണം

സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് നൽകുക മഞ്ഞ കാർഡുടമകൾക്ക് മാത്രം. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുൻ​ഗണനാ വിഭാ​ഗത്തിലുളളവർക്ക് മാത്രം കിറ്റ് നൽകാൻ തീരുമാനമായത്. സംസ്ഥാനത്ത് 5,87,000 മഞ്ഞ കാർഡ് ഉടമകളാണുള്ളത്. ഇവർക്ക് മാത്രം ഓണക്കിറ്റ് നൽകാൻ 35 കോടിയോളം രൂപ വേണ്ടിവരും. കിറ്റിൽ ഏതൊക്കെ സാധനങ്ങളാണ് അടങ്ങിയിരിക്കുകയെന്നതിൽ രണ്ട് ദിവസത്തിനുള്ളിൽ വ്യക്തത വരും. സംസ്ഥാനത്ത് ഓണചന്തകൾക്കുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു. സെപ്റ്റംബർ 4നകം ഓണചന്തകൾ തുടങ്ങുമെന്നാണ് സപ്ലൈകോ അറിയിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ചന്തകളുണ്ടാകും. 13ഇന അവശ്യ സാധനങ്ങൾ…

Read More

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് എടുത്ത സംഭവം; ജീവനക്കാർ വിശദീകരണം നൽകി

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർ വിശദീകരണം നൽകി. റീൽ എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് തിരുവല്ല നഗരസഭയിലെ ആരോപണ വിധേയരായ ജീവനക്കാർ നൽകുന്ന വിശദീകരണം. ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽ എടുത്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം. സംഭവത്തിൽ നഗര കാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള എട്ട് ജീവനക്കാരോടാണ് നഗരസഭാ…

Read More

തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം; വിശദീകരണം തേടി സിപിഎം

മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തോട് വിശദീകരണം ആവശ്യപ്പെട്ട് സിപിഎം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിയ്ക്കും സിപിഎം നേതാക്കൾക്കുമെതിരെ ശക്തമായ വിമർശനം ഉണ്ടായത്. കമ്മിറ്റിയിലെ ആദ്യദിനമാണ് ജില്ലാ കമ്മിറ്റിയംഗമായ കരമന ഹരി തലസ്ഥാനത്തെ ഒരു മുതലാളിയ്ക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. തുടർന്ന് മേൽകമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത എം.സ്വരാജ് ആ മുതലാളി പേര് പറയണമെന്നും വെറുതെ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞു. എന്നാൽ കരമന ഹരി മറുപടി നൽകിയില്ല. കരമന ഹരിയുടെ…

Read More

അങ്കമാലി താലൂക്ക് ആശുപത്രിയിലെ സിനിമാ ചിത്രീകരണം; സംഭവത്തിൽ വിശദീകരണം തേടി ആരോഗ്യ മന്ത്രി

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരണം തേടി. വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയിരിക്കുന്നത്. അതേസമയം മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരുന്നു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്നും സൂപ്രണ്ട് പറയുകയുണ്ടായി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചുകൊണ്ടാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ…

Read More

കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; സുരേഷ് ഗോപി

കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിൽ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്ത്. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വ്യക്തമാക്കി. പോസ്റ്റിൽ പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല. പാർട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായതോടെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ പിൻവലിച്ചിരുന്നു. ഇന്നലെ താനിട്ട പോസ്റ്റ് എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്‌നേഹം…

Read More

‘വി ഡി സതീശനുമായി ജ്യേഷ്ഠാനുജൻ ബന്ധം, മീഡിയയാണ് വിഷയം ഉണ്ടാക്കിയത്’; അസഭ്യവാക്കിൽ വിശദീകരണവുമായി സുധാകരൻ

വിഡി സതീശനുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ആലപ്പുഴയിലെ വാർത്താസമ്മേളനത്തിലെത്താൻ വി ഡി സതീശൻ വൈകിയതിൽ കെ സുധാകരൻ അസഭ്യം പറഞ്ഞത് വാർത്തയായിരുന്നു. ഇതിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മാധ്യമങ്ങൾ കെട്ടിപ്പൊക്കി നടന്നിട്ട് എന്തെങ്കിലും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കരുത്. ഞാൻ വളരെ സ്ട്രെയിറ്റ് ഫോർവേർഡ് ആണ്. ആരുടെ മുന്നിലും നേരെ ചൊവ്വെ വാ എന്ന് നിൽക്കുന്നയാളാണ്. എനിക്ക് കുശുമ്പുമില്ല, വളഞ്ഞബുദ്ധിയുമില്ല. നിങ്ങൾക്കും എന്നോട് നേരെ ചൊവ്വെ പറയാം. നിങ്ങൾ ഇങ്ങനെയൊരു പ്രചാരണം…

Read More

പുറത്താക്കൽ നടപടി; 4 വി സി മാരിൽ നിന്ന് ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്തും

പുറത്താക്കൽ നടപടിയുടെ ഭാഗമായി നാല് വി സി മാരിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഹിയറിങ്ങ് നടത്തും. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരോട് രാജ്ഭവനിൽ ഹാജരാകാൻ ആണ് നിർദേശം.  സംസ്‌കൃത വിസി അസൗകര്യം അറിയിച്ചെങ്കിലും ഓൺലൈൻ വഴി ഹാജരാകാൻ  ഗവർണർ നിർദേശിച്ചിരുന്നു. കെടിയു വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെയാണ് യുജിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ ഇല്ലെന്നു കാണിച്ച് മറ്റ് വിസിമാരെ പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയത്. പട്ടികയിൽ ഇനി നാല് പേരാണ് ബാക്കി. വിസിമാരുടെ…

Read More