കൈവെച്ച് മേഖലകളിലെ എല്ലാം വിജയിക്കുന്ന ആളാണ് എം.ടി: കേരളത്തിലെ ജീവിതത്തിൽ നടത്തിയ ഇടപ്പെടലുകൾ അതുല്ല്യമാണെന്ന് സാറാ ജോസഫ്

എം ടിയോട് നാട് സ്നേഹവും നന്ദിയും കടപ്പാടും അറിയക്കുന്ന സമയമാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. അദ്ദേ​ഹം കൈവെച്ച് മേഖലകളിലെ എല്ലാം വിജയിക്കുന്ന ആളാണ്. അത്തരത്തിൽ തൊട്ട മേഖലയെല്ലാം വിജയിപ്പിച്ച അത്ഭുത പ്രതിഭാസമാണ് എം ടി കാട്ടി തന്നത്. സാംസ്കാരിക ജീവിതം കൊണ്ട് മാത്രമല്ല അദ്ദേഹം അതിനിർണായകമായ കേരളത്തിലെ ജീവിതത്തിൽ നടത്തിയ ഇടപ്പെടലുകളും അതുല്ല്യമാണെന്നും സാറാ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി എം ടിയില്ലാത്ത ലോകമാണ്. അദ്ദേഹത്തിൻ്റെ നിലപാടിൻ്റെ ശക്തിയാണ് പൊതു ദർശനത്തിന് തൻ്റെ ശരീരം…

Read More

‘ബലാത്സംഗ വാർത്ത എൻ്റെ ജീവിതം തകർത്തു’; കണ്ണൂർ ശ്രീലത

നാടകത്തിൽ നിന്ന് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന താരമാണ് കണ്ണൂർ ശ്രീലത. ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. മലയാള സിനിമയിൽ പ്രശസ്തി നേടിയ സമയത്താണ് താരം ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന തെറ്റായ വാ‌ർത്ത പ്രചരിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ തന്റെ പേരിൽ പുറത്തുവന്ന ബലാത്സംഗ വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീലത. ആ വാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെ ഇപ്പോഴും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീലത വാർത്തയുടെ സത്യാവസ്ഥ തുറന്നുപറഞ്ഞത്. ‘ആ വാർത്ത…

Read More

സിനിമ റിലീസ് ആകുന്നത് വരെയുള്ള ബന്ധങ്ങളെ ഉള്ളൂ, ആത്മാർത്ഥമായ ബന്ധങ്ങൾ സിനിമയ്ക്ക് പുറത്താണുള്ളത്; ഷീലു എബ്രഹാം

നടിയായും നിർമാതാവായും സിനിമാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ് ഷീലു എബ്രഹാം. അബാം മൂവീസാണ് ഷീലുവിന്റെയും ഭർത്താവിന്റെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനി. ഭർത്താവ് സിനിമാ നിർമാണത്തിലേക്ക് വന്നപ്പോൾ അഭിനയത്തിൽ പരീക്ഷണം നടത്താൻ ഷീലു തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമാ രംഗത്തെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷീലു എബ്രഹാം. പോപഡോമിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. സിനിമയെന്നത് ഗ്ലാമറസായ മായിക ലോകമാണ്. സിനിമ വിജയിക്കുന്നത് വരെ കുറച്ച് നാൾ താലോലിച്ച് കൊണ്ട് നടക്കാൻ ജനങ്ങളും. അതിനൊക്കെ അപ്പുറത്ത് ജീവിതമുണ്ട്. ആ…

Read More

‘ആ ചിത്രം ആടുജീവിതം മോഷ്ടിച്ച് എഴുതിയതാണെന്ന് ആരോ പറഞ്ഞുണ്ടാക്കി, ബെന്യാമിനെ അറിയിച്ചു’; കമൽ

മലയാളത്തിൽ ഒട്ടേറെ നായകന്മാരെയും നായികമാരെയും സമ്മാനിച്ച സംവിധായകനാണ് കമൽ. ഇപ്പോഴിതാ കാവ്യാ മാധവനെ നായികയാക്കി സംവിധാനം ചെയ്ത ചിത്രത്തിനിടെയുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് കമൽ. കൗമുദി മൂവിസിന്റെ പരിപാടിയിലാണ് കമലിന്റെ തുറന്നുപറച്ചിൽ. കാവ്യാ മാധവനെ നായികയാക്കി സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രം ആടുജീവിതം മോഷ്ടിച്ച് എഴുതിയതാണെന്ന് ആരോ പറഞ്ഞുണ്ടാക്കിയെന്നും ഇത് കേട്ട് എഴുത്തുകാരൻ ബെന്യമിൻ വിളിച്ചതിനെക്കുറിച്ചുമാണ് കമൽ പറയുന്നത്. ചിത്രം അറബികൾക്കെതിരാണെന്ന പ്രചരണത്തെതുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചെന്നും അദ്ദേഹം പറയുന്നു. ‘കൊടുങ്ങല്ലൂർകാരനായ തന്റെ സുഹൃത്ത് ഇക്ബാൽ ഭാഷാപോഷിണിയിൽ ‘ഗദ്ദാമ’…

Read More

ഇതെന്താ ​​ഗുണ്ടായിസമോയെന്ന് ഞാൻ; പൃഥിയുടെ മിടുക്കിനെക്കുറിച്ചും ടിനി ടോം

ആടുജീവിതം സിനിമയുടെ റിലീസിന് പിന്നാലെ സിനിമാ ലോകത്തിന് സംസാരിക്കാനുള്ളത് നടൻ പൃഥിരാജിനെക്കുറിച്ച് മാത്രമാണ്.  അഭിനയത്തിനാെപ്പം നിർമാണം, സംവിധാനം എന്നീ മേഖലകളിലും ഇക്കാലയളവിനിടെ പൃഥിരാജിന് സാന്നിധ്യം അറിയിക്കാനായി. പൃഥിരാജിനൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ടിനി ടോം. ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് ടിനി ടോം പങ്കുവെച്ചത്. 2011 ൽ പുറത്തിറങ്ങിയ ഇന്ത്യൻ റുപ്പിയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു പൃഥിരാജ്. പൃഥിരാജ് മികച്ച നിർമാതാവാണെന്ന് ടിനി ടോം പറയുന്നു. പ്രാഞ്ചിയേട്ടൻ കഴിഞ്ഞ ശേഷം ഇന്ത്യൻ റുപ്പി എന്ന സിനിമ…

Read More