5-ാം ക്ലാസിൽ കിട്ടിയ അടിയുടെ ആഘാതം ഇന്നും അനുഭവിക്കുന്നു; അനുഭവം പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര‍ചൂഡ്

കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ എന്ന പേരിൽ അവർക്ക് കൊടുക്കുന്ന ശാരീരിക ശിക്ഷാ നടപടികൾ അവരോട് ചെയ്യുന്ന ക്രൂരതയാണെന്ന് ഇപ്പോൾ സമൂഹവും അധ്യാപകരുമൊക്കെ തിരിച്ചറി‌ഞ്ഞിട്ടുണ്ടെങ്കിലും അൽപകാലം മുമ്പ് വരെ സ്കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക് ക്രൂരമായ അടിയും നുള്ളുമൊന്നും അത്ര അപരിചിതമായ കാര്യങ്ങളല്ല. കാലങ്ങൾ എത്ര കഴിഞ്ഞാലും അത്തരം ശിക്ഷകൾ വേദനയായി വ്യക്തികളുടെ മനസിൽ പതിഞ്ഞുതന്നെ കിടക്കും. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കിട്ടിയ അടിയുടെ വേദന ഇപ്പോഴും മനസിലുണ്ടെന്ന് തുറന്നു പറ‌ഞ്ഞിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര‍ചൂഡ്….

Read More

കലാഭവൻ ഷാജോൺ പറഞ്ഞു, എനിക്കും മകളുണ്ട്: അനുസിതാര

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് യുവനായികാ നിരയിലെ ശാലീനസുന്ദരിയായ അനു സിതാര. പൊട്ടാസ് ബോംബ് എന്ന സിനിമയിൽ  ബാലതാരമായാണ് അരങ്ങേറ്റം. പിന്നീടു സത്യൻ അന്തിക്കാടിന്‍റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം മികവുറ്റതാക്കി. സന്തോഷം എന്ന സിനിമയിലെ ലൊക്കേഷനിൽ ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ കലാഭവൻ ഷാജോണുമായുണ്ടായ അനുഭവം തുറന്നുപറയുകയാണ് താരം.  “സന്തോഷം എന്ന സിനിമയിൽ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് കുടുംബബന്ധങ്ങൾക്കാണ്. ആ സിനിമയിലെ ഓരോ കഥാപാത്രവും നമുക്കിടയിലും ഉണ്ടെന്നു തോന്നും….

Read More

ശ്രീവിദ്യ തനിക്ക് ചുറ്റുമുള്ള മനുഷ്യരെ കണ്ണുമടച്ച് വിശ്വസിക്കും: മധു

ശ്രീവിദ്യയെക്കുറിച്ച് നടന്‍ മധു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. തനിക്ക് ചുറ്റുമുള്ള മനുഷ്യരെ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു ശ്രീവിദ്യ എന്ന് പറയുകയാണ് മധു. എത്ര പൊള്ളലുകള്‍ ഏറ്റുവാങ്ങിയിട്ടും അതില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ അവര്‍ക്ക് ആയില്ലെന്നും മധു പറഞ്ഞതായി ഗൃഹലക്ഷ്മി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ചില കുട്ടികള്‍ അങ്ങനെയാണ്, തൊടരുത്, തൊട്ടാല്‍ പൊള്ളും എന്ന് പലവട്ടം പറഞ്ഞാലും കേള്‍ക്കില്ല. അവര്‍ അതില്‍ തൊടും. കൈ പൊള്ളുമ്പോള്‍ മത്രമേ പറഞ്ഞതിന്റെ ഗൗരവം മനസിലാകൂ. ശ്രീവിദ്യയും അങ്ങനെയായിരുന്നു. തനിക്ക് ചുറ്റുമുള്ള സകല…

Read More

ആ സിനിമ കണ്ട് അമ്മ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു: നയൻതാര പറയുന്നു

മലയാളത്തിൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻ താര ആദ്യമായി സിനിമയിലേക്ക് എത്തിയത്. തുടർന്ന് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ സിനിമകളിൽ അഭിനയിച്ചതിന് ശേഷമാണ് തമിഴിലേക്ക് കൂടുമാറുന്നത്. അയ്യയായിരുന്നു ആദ്യ തമിഴ് സിനിമ. മനസിനക്കരെയിലെയും രാപ്പകലിലെയും കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. 2010ലാണ് നയൻതാര സിദ്ദീഖ് സംവിധാനം ചെയ്ത ബോഡിഗാർഡിൽ അഭിനയിക്കുന്നത്. ചിത്രം ഹിറ്റ് നേടിയെന്ന് മാത്രമല്ല, നയൻതാരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ നയൻതാര പഴയ ഒരു അഭിമുഖത്തിൽ പറയുന്ന വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ബോഡി ഗാർഡ് കണ്ട്…

Read More

ഗുണ കേവ്‌സില്‍ താന്‍ കണ്ട കാഴ്ചകള്‍ അടുത്ത ജന്മത്തില്‍ പോലും മറക്കില്ല; ശ്രദ്ധേയമായി മോഹന്‍ലാലിന്റെ കുറിപ്പ്

ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ജാൻ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. എറണാംകുളത്തെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കൾ ഗുണ കേവ്സിൽ കുടുങ്ങുകയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. മഞ്ഞുമ്മൽ ബോയ്സിലൂടെ ഗുണ കേവ്സ് വീണ്ടും ചർച്ചയാകുമ്പോൾ, മോഹൻ ലാൽ മുൻപൊരിക്കൽ ഗുണ കേവ്സ് സന്ദർശിച്ചപ്പോൾ എഴുതിയ കുറപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗുണ കേവ്സിൽ താൻ കണ്ട…

Read More

‘ഒരു കാലത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു’; വിജയ് തന്നെ വിളിക്കുന്ന ചെല്ലപ്പേര് വെളിപ്പെടുത്തി ഷക്കീല

വിജയ് യുടെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും വലിയ ചര്‍ച്ചാ വിഷമായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതൊന്നും അല്ല, അതോടെ അഭിനയം നിര്‍ത്തുന്നതാണ് ആരാധകര്‍ക്ക് സഹിക്കാന്‍ പറ്റാത്തത്. അതിനിടയില്‍ പലരും വിജയ്ക്ക് ഒപ്പമുള്ള അനുഭവങ്ങളൊക്കെ പങ്കുവയ്ക്കുന്നുണ്ട്. എല്ലാവരും പറയുന്നത്, അധികം സംസാരിക്കാത്ത, വളരെ ഷൈ ആയിട്ടുള്ള നടനാണ് വിജയ് എന്നാണ്. എന്നാല്‍ അടുത്ത് പരിചയമുള്ളവര്‍ക്ക് അറിയാം, തനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള ഇടത്ത് ഒരുപാട് സംസാരിക്കുകയും, ചിരിക്കുകയും കിക്കുകയുമൊക്കെ ചെയ്യുന്ന ആളാണ് വിജയ് എന്ന്. ചിത്രീകരണത്തിനിടയില്‍ ഷോട്ട്…

Read More

കങ്കണ സെറ്റിലേക്ക് വരുന്നത് മനുഷ്യ സ്ത്രീയായല്ല: നടൻ വിശാഖ്

 എമർജൻസിയാണ് കങ്കണയുടെ വരാനിരിക്കുന്ന സിനിമ. ചിത്രം സംവിധാനം ചെയ്യുന്നതും നടി തന്നെയാണ്. അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയെയാണ് കങ്കണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ ഇന്ദിരാ ​ഗാന്ധിയുടെ മകൻ സഞ്ജയ് ​ഗാന്ധിയുടെ വേഷം ചെയ്യുന്നത് മലയാളി നടൻ വിശാഖ് നായരാണ്. തേജസ് എന്ന സിനിമയിലും കങ്കണയ്ക്കൊപ്പം വിശാഖ് അഭിനയിച്ചിട്ടുണ്ട്. കങ്കണയെക്കുറിച്ച് വിശാഖ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ വിശാഖിൻ്റെ വാക്കുകൾ ‘കങ്കണ സെറ്റിലേക്ക് ഒരു മനുഷ്യ സ്ത്രീ ആയല്ല വരുന്നത്. അവരുടെ കൂടെ ബ്ലാക്ക് ക്യാറ്റ്സ് ഉണ്ട്. കോൺവോയ്…

Read More

സിനിമ ഇന്‍ഡസ്ട്രിയില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടി ഗീത വിജയൻ

സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരിക്കല്‍ താന്‍ നേരിട്ട ദുരനുഭവംവെളിപ്പെടുത്തി നടി ഗീത വിജയന്‍. അത്യാവശ്യം ശ്രദ്ധേയനായ ഒരു സംവിധായകന്റെ ഭാഗത്തു നിന്നും ഉണ്ടായ മോശം സമീപനത്തെക്കുറിച്ചതാണ് ഒരു അഭിമുഖത്തില്‍ ഗീത പങ്കുവച്ചത്. താരത്തിന്റെ വാക്കുകള്‍ ‘അത്ര റെപ്പ്യൂട്ടേഷന്‍ ഒന്നും ഉള്ള സംവിധായകനല്ല. പക്ഷേ നല്ല സംവിധായകനാണ്. ഒരുവിധം എല്ലാ നടിമാരും ആ ഡയറക്ടറുടെ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളും ഉള്ള സംവിധായകനാണ്. എന്റെ അടുത്ത് കുറച്ച്‌ റോങ് ആയിട്ടുള്ള പെരുമാറ്റം. അങ്ങനെ മോശമായിട്ട് എന്ന് പറയാനും…

Read More

‘അത്ര മാത്രം എന്നെ ലാൽ മനസിലാക്കി, മമ്മൂക്കയുടെയടുത്ത് എന്തെങ്കിലും ആവശ്യവുമായി പോയാൽ’; മേജർ രവി

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ടിൽ ഒരുപിടി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. മോഹൻലാലുമായി മേജർ രവിക്ക് സൗഹൃദവുമുണ്ട്. മിക്ക അഭിമുഖങ്ങളിലും മോഹൻലാലിനെക്കുറിച്ച് മേജർ രവി വാചാലനകാറുണ്ട്. അതേസമയം മമ്മൂട്ടിയെക്കുറിച്ച് മേജർ രവി അധികം സംസാരിച്ച് കേട്ടിട്ടില്ല. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മേജർ രവി. കൗമുദി മൂവിസിലാണ് പ്രതികരണം. പട്ടാളത്തിലിരിക്കുന്ന സമയത്ത് തന്നെ മമ്മൂക്കയുമായി പരിചയപ്പെട്ടു. പെരുന്നാളിന്റെ സമയത്ത് പോയിക്കഴിഞ്ഞാൽ ചേച്ചി നമ്മളെ ട്രീറ്റ് ചെയ്യുന്നത് കാണുന്നത് ഒരു ട്രീറ്റാണ്. എല്ലാവരെയും ഇരുത്തി ബിരിയാണി കഴിപ്പിക്കും. മമ്മൂക്ക…

Read More

‘ലൊക്കേഷനിൽ ഫോട്ടോയെടുക്കാൻ സമ്മതിച്ചില്ല, നിർമാതാവിന്റെ മകനടക്കം ആശുപത്രിയിലായി’; മോഹൻലാൽ

ശാരീരികമായി ഏറെ അധ്വാനിക്കേണ്ടി വന്ന സിനിമയാണ് മലൈക്കോട്ടെ വാലിബനെന്ന് പറയുകയാണ് മോഹൻലാൽ. ലൊക്കേഷനുകളിലെ കഠിനമായ ചൂടും തണുപ്പും പൊടിയുമെല്ലാം അനുഭവിച്ചു. ഇതിനിടെ കടന്നലിന്റെ ആക്രമണവുമുണ്ടായെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് മോഹൻലാലിന്റെ വെളിപ്പെടുത്തൽ. ‘ലൊക്കേഷനിൽ രണ്ടായിരത്തിലധികം പേരുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ ഫോട്ടോയെടുക്കാൻ സമ്മതിക്കില്ല. ഇതിനിടെ ഒരാൾ ഫോട്ടോയെടുത്തു. അയാളെ പിടികൂടിയപ്പോൾ അതിന്റെ ദേഷ്യത്തിൽ അയാൾ അടുത്തുണ്ടായിരുന്ന ഒരു വലിയ തേനീച്ചക്കൂടിൽ കല്ലെറിഞ്ഞു. പിന്നാലെ വലിയൊരു തേനീച്ചക്കൂട്ടം വന്ന് എല്ലാവരെയും ആക്രമിക്കാൻ തുടങ്ങി. വണ്ടിയിൽ നിന്നിറങ്ങി…

Read More