രാജ്ഭവനുള്ള ചെലവ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഗവർണർ; അതിഥി സൽക്കാര ചെലവുകളിലടക്കം വൻവർധന

രാജ്ഭവനിലെ ചെലവുകൾ കൂട്ടാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥി സൽക്കാര ചെലവുകളടക്കം വർധന ആവശ്യപ്പെട്ട് ഗവർണർ. സർക്കാർ ധൂർത്തെന്ന ആരോപണത്തിന് പിന്നാലെയാണ് ഗവർണർ ചെലവുകളിൽ വർധന ആവശ്യപ്പെട്ടത്. അതിഥിസൽക്കാര ചെലവുകളിൽ ഉൾപ്പെടെ 36 ശതമാനം വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സൽക്കാരത്തിന് ഇരുപത്‌ ഇരട്ടി, വിനോദചെലവുകൾ 36 ഇരട്ടി, ടൂർ ചെലവുകളിൽ ആറര ഇരട്ടി എന്നിങ്ങനെയുള്ള വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌…

Read More

കേജ്‌രിവാളിന്റെ വസതി നവീകരിക്കാൻ 45 കോടി; ധൂർത്ത് ആരോപിച്ച് ബിജെപി

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവ‌ുമായ അരവിന്ദ് കേജ്‌രിവാൾ ഔദ്യോഗിക വസതി നവീകരിച്ചതിൽ ധൂർത്ത് ആരോപിച്ച് ബിജെപി. 45 കോടി രൂപ നികുതിപ്പണം ചെലവാക്കിയാണ് കേജ്‌രിവാൾ ‘ആഡംബരത്തിന്റെ രാജാവാ’യതെന്ന് പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിധുഡി ആരോപിച്ചു. സംസ്ഥാനം കോവി‍ഡ് പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴായിരുന്നു നവീകരണത്തിന്റെ പേരിലുളള ധൂർത്ത്. ഔദ്യോഗിക വാഹനമോ വസതിയോ സുരക്ഷയോ സ്വീകരിക്കില്ലെന്നു 2013 ൽ പറഞ്ഞ കേജ്‌രിവാൾ ഇന്ന് ഔദ്യോഗിക വസതി നവീകരിക്കാൻ 45 കോടി രൂപ ചെലവാക്കിയെന്നും അദ്ദേഹം രാജി…

Read More