
കാനഡയുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ഇന്ത്യ; അഞ്ചു ദിവസത്തിനകം രാജ്യം വിടണം, ഹൈക്കമ്മിഷണറെയും ഉദ്യോഗസ്ഥരെയും വിദേശകാര്യമന്ത്രാലയം തിരികെവിളിച്ചു
ഡൽഹിയിലെ കനേഡിയൻ എംബസിയിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ഇന്ത്യ. ആക്ടിങ് ഹൈക്കമ്മിഷണര്‍ സ്റ്റ്യുവര്‍ട്ട് റോസ് വീലര്‍, ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ പാട്രിക് ഹെബേര്‍ട്ട് എന്നിവര്‍ ഉള്‍പ്പെടെ ആറ് നയതന്ത്രപ്രതിനിധികളെയാണ് ഇന്ത്യ പുറത്താക്കിയത്. ശനിയാഴ്ച രാത്രി 12-നുമുന്‍പായി ഇന്ത്യ വിടണമെന്നാണ് ഇവര്‍ക്കുള്ള നിര്‍ദേശം. ഇതിനൊപ്പം കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിച്ചിട്ടുമുണ്ട്. അതേസമയം കാനഡയും ഇന്ത്യയുടെ ഹൈക്കമ്മിഷണറടക്കം ആറു നയതന്ത്രപ്രതിനിധികളെ പുറത്താക്കി. ഖലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ വധക്കേസിനെച്ചൊല്ലിയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും…