
മണിപ്പുരിലെ അവസ്ഥ പ്രതീക്ഷിച്ചതിലും ഭീകരം: കെ.സി വേണുഗോപാൽ
മണിപ്പുര്‍ ജനത ഇന്ന് അനുഭവിക്കുന്ന കഷ്ടപ്പാട് അവസാനിപ്പിക്കാനും അവര്‍ക്ക് ആശ്വാസം പകര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാനുമായുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മണിപ്പുര്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുര്‍ സന്ദര്‍ശന വേളയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുര്‍ വിഷയം മുൻനിര്‍ത്തി രാഷ്ട്രീയം കളിക്കാൻ കോണ്‍ഗ്രസില്ല. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാനും കലാപം അമര്‍ച്ച ചെയ്യാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തുചെയ്തെന്ന് അവര്‍…