‘ഈ ചിരിയുടെ താക്കോൽ എന്‍റെ കയ്യിലാണ്’; തലതല്ലിക്കരയുമെന്ന് പറയുന്നവർക്ക് മറുപടിയുമായി സൗമ്യ സരിന്‍

നവംബർ 23ന് പാലക്കാട് വോട്ടെണ്ണുമ്പോൾ താൻ കരയുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് മറുപടിയുമായി എൽഎഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിന്‍റെ ഭാര്യയും ഡോക്ടറുമായ സൗമ്യ സരിൻ.  തെരഞ്ഞെടുപ്പാകുമ്പോൾ ഒരാൾ ജയിക്കും, മറ്റുള്ളവർ തോൽക്കും. ജനങ്ങൾ തെരഞ്ഞെടുന്നവർ വിജയിക്കട്ടെ. അന്ന് തന്നെ കരയിപ്പിച്ചു കളയാമെന്ന് കരുതുന്നവരോട് സൗമ്യ സരിൻ പറയുന്നത് ഈ ചിരിയുടെ താക്കോൽ തന്‍റെ കയ്യിലാണെന്നാണ്. ഭർത്താവ് എംഎൽഎയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ചിരിക്കാനുമൊക്കെ എന്ന്‌ കരുതി കാത്തിരിക്കുന്നവരോട് മതി ഈ വീരവാദമൊക്കെയെന്ന് സൗമ്യ പറയുന്നു. തനിക്ക് ചിരിക്കാൻ…

Read More

‘പ്രിയങ്കയ്ക്ക് എതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കും’: കെ.സുരേന്ദ്രന്‍

വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈസിവാക്കോവര്‍ പ്രതീക്ഷിക്കേണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.പ്രിയങ്ക ഗാന്ധിക്കെതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി ലോകം മുഴുവൻ ഓടിനടന്ന് ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ലോകത്തിന് മുമ്പിൽ രാജ്യത്തെ അവഹേളിക്കാനാണ് രാഹുലിന്‍റെ  ശ്രമമെന്നും ബത്തേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പും വിദേശ രാജ്യങ്ങളിൽ പോയി രാജ്യത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് രാഹുൽ നടത്തിയത്. ഇവിഎം തട്ടിപ്പാണെന്നും ഇന്ത്യയിൽ മതേതരത്വം അപകടത്തിലാണെന്നും ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരൻമാരായി മാറിയെന്നും…

Read More

‘എനിക്ക് ഒരു പ്രതീക്ഷയുമില്ല; അവർക്കെങ്ങനെ ഒരു വർഷത്തിൽ കൂടുതൽ എന്നെ ഓർത്തിരിക്കാൻ സാധിക്കും’:

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. പ്രായം വെറും അക്കം മാത്രമാണെന്ന് പലതവണ തെളിച്ച മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം ‘ടർബോ’ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ ഓടുകയാണ്. വളരെ നല്ല അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ പറയുന്നത്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രെമോഷന്റെ ഭാഗമായി യു എ യിലെ പ്രമുഖ യൂട്യൂബർ ഖാലിദ് അൽ അമേരി എന്നയാളുടെ ചാനലിന് മമ്മുക്ക നൽകിയ…

Read More

“ഇ​ക്ക’ സ്നേഹത്തോടെ വിളിക്കുന്ന ആൾ എന്നെപ്പറ്റി മോശം പറഞ്ഞു, എനിക്കത് സഹിക്കാനായില്ല: മറീന മൈക്കിൾ

മറീന മൈക്കിൾ യുവനിരയിൽ ശ്രദ്ധിക്കപ്പെടുന്ന നടിമാരിലൊരാളാണ്. സിനിമയിൽ തനിക്കുനേരിട്ട ദുരനനുഭവം തുറന്നുപറയുകയാണ് താരം. ഒ​രി​ക്ക​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ക്കു​ന്ന സെ​റ്റി​ല്‍ മ​റ്റൊ​രു പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ വ​ന്നി​ട്ട് മെ​റീ​ന ആ​ണോ ഇ​തി​ല്‍ ലീ​ഡ് റോൾ എന്നു ചോദിച്ചു. എ​ന്തി​നാ​ണ് ഇ​വ​ർക്കൊക്കെ ലീഡ് റോൾ കൊടുക്കുന്നതെന്ന് വിമർശനപരമായി ചോദിക്കുകയും ചെയ്തു. ഞാ​ന്‍ ചെ​യ്യു​ന്ന പ​ട​ത്തി​ന്‍റെ ക​ണ്‍​ട്രോ​ള​ര്‍ എ​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു. അ​ദ്ദേ​ഹം വി​ഷ​മി​ച്ചാ​ണ് എ​ന്നോ​ട് ഇ​തു പ​റ​ഞ്ഞ​ത്. ഇത്തരത്തിൽ ചോ​ദി​ച്ച വ്യ​ക്തി ഞാ​ന്‍ “ഇ​ക്ക’ എ​ന്നൊ​ക്കെ സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന ആ​ളാ​ണ്. അ​ദ്ദേ​ഹം എ​ന്നോ​ടൊ​രു…

Read More

‘വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് സമ്മാനങ്ങളുടെ വിതരണവും ആരംഭിക്കും’: പരിഹാസവുമായി മല്ലികാർജുൻ ഖർഗെ

കർണാടക തിരഞ്ഞെടുപ്പിലെ പരാജയവും ഇന്ത്യ മുന്നണിയുടെ വിജയകരമായ രണ്ട് യോഗങ്ങളും കാരണമാണ് കേന്ദ്രം എൽപിജി നിരക്കുകൾ കുറച്ചതെന്ന് കോൺഗ്രസ്. ആ കസേരയിൽ പിടിച്ചിരിക്കാൻ മോദി എന്തും ചെയ്യുമെന്നും കൂടുതൽ ‘സമ്മാനങ്ങൾ’ പ്രതീക്ഷിക്കാമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ”വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് സമ്മാനങ്ങളുടെ വിതരണവും ആരംഭിക്കും. ജനങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം കവർന്നെടുത്ത ദയാരഹിതരായ മോദി സർക്കാർ ഇപ്പോൾ അമ്മമാർക്കും പെങ്ങൻമാർക്കും നേരെ സൗമനസ്യം അഭിനയിക്കുകയാണ്” – എക്സ് പ്ലാറ്റ്ഫോമിലെഴുതിയ കുറിപ്പിൽ ഖർഗെ വ്യക്തമാക്കി….

Read More