
ബഹ്റൈൻ പ്രവാസികള്‍ക്ക് തിരിച്ചടി; വിസ മാറ്റുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി
വിസ മാറ്റുന്നതിനുള്ള ഫീസ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ബഹ്‌റൈന്‍. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2014ലെ ബന്ധപ്പെട്ട ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഫീസ് വര്‍ധിപ്പിച്ചത്. ഈ മാസം 19നാണ് ഒഫീഷ്യല്‍ ഗസറ്റില്‍ ഉത്തരവ് പരസ്യപ്പെടുത്തിയിരിക്കുന്നത്. അന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തിലായി എന്ന് അധികൃതര്‍ അറിയിച്ചു. വിസിറ്റ് വിസ വര്‍ക്ക് വിസയാക്കി മാറ്റുന്നതിനുള്ള ഫീസ് നേരത്തെ 60 ദിനാര്‍ ആയിരുന്നു. ഇപ്പോള്‍ 250 ദിനാര്‍ ആക്കിയാണ് വര്‍ധിപ്പിച്ചത്. സ്‌പോണ്‍സര്‍ മാറാതെയുള്ള വിസ മാറ്റത്തിനുള്ള ഫീസ് ആണ് വര്‍ധിപ്പിച്ചത്. 400…