
പ്രവാസികളുടെ യാത്ര പ്രശ്നം ; അടിയന്തര നടപടി വേണമെന്ന് കെഎംസിസി
ഗൾഫിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്ക് കടിഞ്ഞാണിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി വാർത്തക്കുറിപ്പിൽ പറഞ്ഞു. പ്രവാസി ആവശ്യങ്ങളോട് രാഷ്ട്രീയ പാർട്ടികളും ഭരണകൂടങ്ങളും നീതിപൂർവകമായി പ്രതികരിച്ച് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം നിറവേറ്റണം. ദോഹ-കാലിക്കറ്റ് ഇൻഡിഗോ സർവിസ് നിർത്തലാക്കിയത് മലബാറിലെ ഖത്തർ പ്രവാസികളെ ബാധിച്ചു. കരിപ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ സർവിസ് നിർത്തലാക്കിയതോടെ ഈ സെക്ടറിലേക്കുള്ള എയർ ഇന്ത്യയുടെ എല്ലായിടത്തുനിന്നുമുള്ള സർവിസുകളും ഇല്ലാതായിരിക്കുന്നു….