പ്രവാസി ഇന്ത്യൻ വ്യവസായി ഡോ. റാം ബുക്സാനി അന്തരിച്ചു

യുഎഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായി ഡോ. റാം ബുക്സാനി ദുബൈയില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിന്റെ ചെയർമാനാണ്. 1959 നവംബറിൽ 18 വയസ്സുള്ളപ്പോൾ കടൽ മാർഗം ദുബൈയില്‍ എത്തിയ റാം ബുക്സാനി യുഎഇയിലെ അറിയപ്പെടുന്ന ബിസിനസ്‌ വ്യക്തിത്വവും മനുഷ്യസ്‌നേഹിയുമായിരുന്നു. ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. എഴുത്തുകാരനും നാടക നടനുമാണ് ഇദ്ദേഹം. 28 നാടകങ്ങളിൽ വേഷമിട്ടു. ‘ടേക്കിങ്…

Read More

പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കും: തീരുമാനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി

പ്രവാസി പുനരധിവാസ നടപടികളുടെ ഭാഗമായി പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തു സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ മുതലായവ രൂപീകരിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ രൂപീകരിക്കുന്ന കാര്യവും പരിശോധിച്ച് തീരുമാനിക്കുമെന്നു നാലാമത് ലോക കേരള സഭയുടെ സമാപന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭ ഭാവിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ നിന്നുപോകാതിരിക്കാന്‍ നിയമപരിരക്ഷ നല്‍കാന്‍ ശ്രദ്ധിക്കുമെന്നും പ്രതിപക്ഷത്തോടടക്കം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുന്നതിനു വിവിധ പദ്ധതികള്‍…

Read More

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തി

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തി. നവംബർ മാസത്തിൽ 1014 കോടി റിയാൽ വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 കോടി റിയാൽ, ആകെ തുകയുടെ നാല് ശതമാനം കുറവാണ്. തൊട്ട് മുമ്പത്തെ മാസത്തെ പണമിടപാടികനെക്കാൾ 76 കോടിയുടെ കുറവും നവംബറിൽ രേഖപ്പെടുത്തി. എന്നാൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, സെപ്തംബർ മാസത്തെക്കാൾ മെച്ചപ്പെട്ട പണമിടാപാടാണ് നവംബറിലുണ്ടായത്….

Read More

ബജറ്റിൽ പ്രവാസി പുനരധിവാസത്തിന് 25 കോടി; ലോക കേരള സഭയ്ക്ക് 2.5 കോടി

സംസ്ഥാന ബജറ്റിൽ മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് 25 കോടി രൂപ വകയിരുത്തി. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് 2 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. മടങ്ങി വന്ന പ്രവാസികൾക്ക് നോർക്ക വഴി തൊഴിൽ ദിനം ലഭ്യമാക്കാൻ 5 കോടി രൂപ വകയിരുത്തി. ലോക കേരള സഭയ്ക്ക് 2.5 കോടിയും അനുവദിച്ചു. പ്രവാസികൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി 15 കോടി കോർപസ് ഫണ്ട് അനുവദിച്ചു. ഇക്കാര്യത്തിൽ പ്രവാസി അസോസിയേഷൻ, ആഭ്യന്തര വിദേശ എയർലൈൻ…

Read More