
ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ സെന്ററുകൾ നിർത്തലാക്കിയത് പ്രതിഷേധാർഹം ; പ്രവാസി സംഘടനകൾ
ഗൾഫ് രാജ്യങ്ങളിലടക്കം വിദേശ രാജ്യങ്ങളിൽ നിലവിലുള്ള നീറ്റ് പരീക്ഷകേന്ദ്രങ്ങൾ നിർത്തലാക്കിയത് പ്രവാസി വിദ്യാർഥികളോടുള്ള കടുത്ത വിവേചനമാണെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ മികച്ച പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തോട് വിവേചനപൂർവം പെരുമാറുന്ന ഈ അനീതി പരിഹരിക്കണം. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്ക് പുറത്ത് ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നീറ്റ് പരീക്ഷകേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. അയ്യായിരത്തിലധികം പേർ ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ വർഷം പരീക്ഷ എഴുതിയിട്ടുമുണ്ട്. ദീർഘകാലത്തെ ആവശ്യങ്ങളുടെയും പരിശ്രമങ്ങളുടെയും…