സൗദിയില്‍ അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട യൂനുസ് സിദ്ധിഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 25 വർഷമായി ഹഫർ അൽ ബത്തിൻ സൂഖിൽ ജോലി ചെയ്തു വരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ: സബീറ, മാതാവ്: ആമിനക്കുട്ടി. മക്കൾ: ആമീൻ അഹ്സൻ, റിയ ഭാത്തിമ, ഹിബ ഭാത്തിമ. സഹോദരങ്ങൾ: ശരീഫ്, സലീം, മുഹമ്മദ്‌ ഹനീഫ, ജബ്ബാർ, ജലീൽ എന്നിവരാണ്. മൃതദേഹം ദമാമിൽ നിന്നും എമിറേറ്റ്സ് എയർലൈൻസിൽ കൊച്ചി എയർപോർട്ടിലേക്കും തുടർന്ന് ആംബുലൻസിൽ പാലക്കാട്‌…

Read More

പ്‌ളാവ് കരിഞ്ഞ സംഭവം; പരിസ്ഥിതി പ്രവർത്തകരുമായി സംഘർഷം, ഷാജിമോൻ ജോർജിനെതിരെ കേസ്

കോട്ടയത്ത് പരിസ്ഥിതി പ്രവർത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. മാഞ്ഞൂരിലെ ബീസ ക്‌ളബ് ഹൗസിന് മുന്നിൽ പുറംപോക്കിൽ നിന്നിരുന്ന കൂറ്റൻ പ്‌ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങിയതിലാണ് പ്രതിഷേധമുണ്ടായത്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പരിസ്ഥിതി പ്രവർത്തക പ്രൊഫസർ കുസുമം ജോസഫിന്റെ പരാതിയിൽ ഹോട്ടലുടമ ഷാജിമോൻ ജോർജിനെതിരെയാണ് കടുതുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. മുൻപ് ഹോട്ടലിന് പഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പർ ലഭിക്കാത്തതിനെത്തുടർന്ന് നടുറോഡിൽ കിടന്നുകൊണ്ട് സമരം ചെയ്യുകയും മന്തിതല ഇടപെടലിലൂടെ നമ്പർ നേടിയെടുത്ത് ഹോട്ടൽ ആരംഭിക്കുകയും ചെയ്ത പ്രവാസിയാണ്…

Read More

വ്യാജ ദിനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണം

വ്യാജ ദിനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം ഖൈത്താനിലാണ് സംഭവം. ഓട്ടം പൂര്‍ത്തിയായ ശേഷം 20 ദിനാര്‍ കൈമാറിയ പ്രവാസിക്ക് ബാക്കി തുക തിരികെ നല്‍കി. എന്നാല്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധയില്‍ വ്യാജ നോട്ടാണെന്ന് മനസ്സിലായ ടാക്സി ഡ്രൈവര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കറന്‍സിയാണ് കുവൈത്ത് ദിനാര്‍.വ്യാജ കറന്‍സികള്‍ വ്യാപകമാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 20 ദിനാറിന്‍റെ വ്യാജ നോട്ടുകളാണ്…

Read More

കുവൈറ്റിൽ പ്രവാസികളുടെ വിസകളിലെ വിവരങ്ങൾ ഭേദഗതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി

പ്രവാസികളുടെ വർക്ക് വിസകളിലെ വിവരങ്ങൾ നേരിട്ട് ഭേദഗതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. 2023 സെപ്റ്റംബർ 5-നാണ് കുവൈറ്റ് അധികൃതർ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രവാസികളുടെ വർക്ക് വിസകളിലെ പേര്, ജനനത്തീയതി, പൗരത്വം മുതലായ വിവരങ്ങൾ ഇനി മുതൽ നേരിട്ട് മാറ്റുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ ഭേദഗതി ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലുടമകൾ ഇതിനായി ഇത്തരം വർക്ക് വിസകൾ ആദ്യപടിയായി റദ്ദ് ചെയ്യണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം വിസകൾ അനുവദിച്ച…

Read More