
തിരുവനന്തപുരത്തേക്ക് ഒമാൻ എയർ സർവീസുകൾ വർധിപ്പിക്കുന്നു; ജനുവരി 31 മുതൽ സർവീസ് ആരംഭിക്കും
തിരുവനന്തപുരത്തേക്ക് സർവിസുകൾ വർധിപ്പിക്കാനൊരുങ്ങി ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവിസുകൾ നടത്തുക. ജനുവരി 31മുതൽ സർവിസുകൾ തുടങ്ങുമെന്നാണ് വെബ്സൈറ്റിലുള്ളത്. ശരാശരി 100റിയാലിനടുത്താണ് ടിക്കറ്റ് നിരക്ക്. ഒമാന്റെ ബജറ്റ് എയർവിമാനമായ സലാം എയർ തിരുവനന്തപുരം സെക്ടറിൽ സർവിസ് തുടങ്ങിയതോടെ ഒമാൻ എയർ ഈ റൂട്ടിൽനിന്ന് പിൻവാങ്ങിയിരുന്നു. ഇന്ത്യൻ സെക്ടറിൽ ലക്നോവിലേക്കും സർവിസുകൾ വർധിപ്പിക്കാൻ ഒമാൻ എയർ തീരമാനിച്ചിട്ടുണ്ട്. കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും മത്സരാധിഷ്ഠിത വിപണിയിൽ തങ്ങളുടെ…