സ്വകാര്യസ്ഥാപനങ്ങൾക്കും ആധാർ ഓതന്റിക്കേഷന് അനുമതി; വിജ്ഞാപനമിറക്കി കേന്ദ്രം

സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ (ഓതന്റിക്കേഷൻ അഥവാ പ്രാമാണീകരണം) അവസരം നൽകി കേന്ദ്രം വിജ്ഞാപനമിറക്കി.  നിലവിൽ സർക്കാർ വകുപ്പുകൾ/ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്. ഇനി ഏത് സ്വകാര്യസ്ഥാപനത്തിനും ആധാർ ഉപയോഗിക്കാം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സദ്ഭരണം ഉറപ്പാക്കാനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ പാഴാക്കുന്നതു തടയാനുമാണ് നിലവിൽ ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളത്. ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും (ഈസ് ഓഫ് ലിവിങ്) മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ആധാർ ഉപയോഗിക്കാമെന്ന് 2020 ലെ ആധാർ ചട്ടം ഭേദഗതി…

Read More

ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പ്: ജെപിസി വിപുലീകരിച്ചു; കെ. രാധാകൃഷ്ണനടക്കം എട്ടംഗങ്ങൾ കൂടി

ഒരു രാജ്യം ഒരുമിച്ച് തിരഞ്ഞെടുപ്പ് ബിൽ പ്രമേയം അവതരിപ്പിക്കാനിരിക്കെ സംയുക്ത പാർലമെന്ററി സമിതിയിൽ എട്ടംഗങ്ങളെ കൂടി ഉൾപ്പെടുത്തി. കേരളത്തിൽ നിന്നുള്ള എംപിയായ കെ.രാധാകൃഷ്ണനടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ജെപിസി വിപുലീകരിച്ചത്. ലോക്സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമാണ് ജെപിസിയിൽ ഉള്ളത്. ഒരു രാജ്യം ഒരുമിച്ച് തിരഞ്ഞെടുപ്പ് ജെപിസിക്ക് വിടുന്നതിനുള്ള പ്രമേയം ഇന്ന് സഭയിൽ അവതരിപ്പിക്കും. പ്രിയങ്കാ ഗാന്ധി, മനീഷ് തിവാരി, രൺദീപ് സുർജേവാല, സാകേത് ഗോഖലെ, സുഖ്ദേവ് ഭഗത് സിങ് ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തേ ജെപിസിയിൽ ഉണ്ടായിരുന്നു.

Read More

പ്രതിവാരം 1576 സർവീസുകൾ; ശൈത്യകാല വിമാന സർവീസുകളുടെ പട്ടിക പുറത്തിറക്കി കൊച്ചി വിമാനത്താവളം

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ശൈത്യകാല വിമാന സർവീസുകളുടെ സമയവിവരപട്ടിക പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480  സർവീസുകളാണുള്ളത്. പുതിയ പട്ടികയിൽ ഇത് 1576 പ്രതിവാര സർവീസുകളാവും. രാജ്യാന്തര സെക്ടറിൽ 26, ആഭ്യന്തര സെക്ടറിൽ 7 എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവുമധികം സർവീസുള്ളത് അബുദാബിയിലേക്കാണ്- 67 പ്രതിവാര സർവീസുകൾ. ദുബായിലേക്ക് 46 സർവീസുകളും ദോഹയിലേക്ക് 31 സർവീസുകളും. പുതിയ ശൈത്യകാല സമയക്രമമനുസരിച്ച്…

Read More