എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മഹാരാഷ്ട്രയിലെ കോൺഗ്രസ് ; മഹാവികാസ് അഘാടി ഭരണം നേടുമെന്ന് നാന പടോളെ

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലെത്തുമെന്ന് പിസിസി അധ്യക്ഷൻ നാനാ പടോളെ. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ എക്‌സിറ്റ്‌പോളുകൾ പൂർണമായും തെറ്റാണെന്ന് തെളിയുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ അധികാരത്തിലെത്താനോ തൂക്കു സഭക്കോ ആണ് സാധ്യതയെന്നാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോളുകളും പറയുന്നത്. ഹരിയാനയിൽ കോൺഗ്രസ് ജയിക്കുമെന്നാണ് എക്‌സിറ്റ്‌പോളുകൾ പറഞ്ഞിരുന്നത്. അവിടെ തങ്ങൾ തോറ്റു. ഇത്തവണ അവർ തങ്ങളുടെ തോൽവി പ്രവചിക്കുന്നു. ഉറപ്പായും തങ്ങൾ ജയിക്കും. മഹാരാഷ്ട്രയിൽ വിജയിക്കുമെന്ന ബിജെപി അവകാശവാദം പടോളെ പൂർണമായും തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങളിലെ ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ല ; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ലോക്സഭാ എക്സിറ്റ് പോളിനു ശേഷമുള്ള ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. ജൂൺ 4 ന് യഥാർത്ഥ ഫലം പുറത്തുവരുന്നതിന് മുമ്പ് ഊഹാപോഹങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന അഭിപ്രായത്തിന്റെ ഫലമായാണ് ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതെന്ന് കോൺഗ്രസ് വക്താവും മാധ്യമ വിഭാഗം ചെയർപേഴ്‌സനുമായ പവൻ ഖേര പറഞ്ഞു. വോട്ടർമാർ വോട്ട് രേഖപ്പെടുത്തി, ജൂൺ നാലിന് ഫലം പുറത്തുവരും. അതിനുമുമ്പ്, ടിആർപിക്കായി ഊഹാപോഹങ്ങളിലും സ്ലഗ്‌ഫെസ്റ്റിലും ഏർപ്പെടേണ്ട ആവശ്യമില്ലെന്ന് എക്‌സിലെ പ്രസ്താവനയിലൂടെ അദ്ദേഹം പറഞ്ഞു. വോട്ടർമാരുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ് എക്‌സിറ്റ് പോൾ….

Read More

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; രാജസ്ഥാനിൽ ബിജെപിയെന്ന് ഫലം; മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

വോട്ടെടുപ്പ് കഴിഞ്ഞതോടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ അഭിപ്രായ സർവേ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. പല സംസ്ഥാനങ്ങളിലും സമ്മിശ്ര പ്രതികരണം തന്നെയാണ് എക്‌സിറ്റ് പോളിൽ. രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗവിന്റെ എക്‌സിറ്റ് പോൾ. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് ന്യൂസ് 18 പറയുന്നു… റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോൾ പ്രകാരം മധ്യപ്രദേശിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തും. ചത്തീസ്ഗഡിൽ കോൺഗ്രസ് തുടരുമെന്നാണ് ഇൻഡ്യ ടുഡേയുടെയും എബിപിയുടെയും പ്രവചനം. മധ്യപ്രദേശിൽ ബിജെപിക്കാണ് പല സർവേകളും മുൻതൂക്കം നൽകിയിരിക്കുന്നത്. രാജസ്ഥാനിൽ…

Read More