‘എക്‌സിറ്റ് പോൾ ഫലം ഫൗൾ പ്ലേ’; കോർപ്പറേറ്റ് കമ്പനികളുടെ കൈകടത്തലുണ്ടെന്ന് പി വി അൻവർ

എകസിറ്റ് പോൾ ഫലം നിരാശാജനകമാണെന്ന് പി വി അൻവർ എംഎൽഎ. എക്സിറ്റ് പോൾ ഫലം ഫൗൾ പ്ലേയാണ്. അതിൽ കോർപ്പറേറ്റ് കമ്പനികളുടെ കൈകടത്തലുണ്ട്. ബിജെപി അടി പതറുന്ന സ്ഥിതിയാണ്. രാജ്യത്തിൽ എൻഡിഎ പരാജയത്തിലേക്കാണ് പോകുന്നത്. ഈ സ്ഥിതി എക്സിറ്റ് പോളുകളുടെ ഫലത്തിൽ പ്രതിഫലിച്ചാൽ യഥാർഥ ഫലം വരുന്ന ദിവസം വരെ കോർപ്പറേറ്റുകളുടെ ഷെയർ മാർക്കറ്റിൽ വൻ ഇടിവ് സംഭവിക്കും. പ്രധാനമായും അംബാനി, അദാനിമാരുടെ കമ്പനികളുടെ ഷെയർ മാർക്കറ്റിൽ വൻ ഇടിവ് വരും. ബില്ല്യൺസ് ഓഫ് ഡോളറിന്റെ നഷ്ടമാണ്…

Read More

വടകരയിൽ തോൽക്കണമെങ്കിൽ അട്ടിമറി നടക്കണം, എക്‌സിറ്റ് പോൾ പൂർണമായി വിശ്വസിക്കാൻ കഴിയില്ല; കെ കെ ശൈലജ

കണ്ണൂർ വടകരയിൽ വിജയമുണ്ടാവുമെന്ന് ഉറച്ച് ഇടത് സ്ഥാനാർത്ഥി കെ കെ ശൈലജ. വടകരയിൽ തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് നടക്കാൻ പാടില്ലാത്ത ധ്രുവീകരണ പ്രവർത്തനങ്ങളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഒരുഭാഗത്ത് വോട്ട് പർച്ചേസിനുള്ള പരിശ്രമം നടന്നുവെന്നും ശൈലജ കുറ്റപ്പെടുത്തി. എക്‌സിറ്റ് പോൾ പൂർണമായി വിശ്വസിക്കാൻ കഴിയില്ല. പലപ്പോഴും എക്‌സിറ്റ് പോളിന് എതിരായിട്ടാണ് ഫലം വന്നിട്ടുള്ളത്. പാർട്ടിയുടെ…

Read More

‘മോദിയ്ക്ക് കൈ കൊടുക്കാൻ ആരും ഡൽഹിയിക്ക് പോകില്ല’; എക്‌സിറ്റ് പോൾ ഫലം കണ്ട് വി.മുരളീധരൻ ബോധം കെട്ടുകാണുമെന്ന് കെ.മുരളീധരൻ

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോൾ സർവേ ഫലം കണ്ട് വി.മുരളീധരൻ ബോധം കെട്ടുകാണുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. അദ്ദേഹം പോലും ജയം പ്രതീക്ഷിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിനു ശേഷം ജയിക്കുമെന്ന് വി.മുരളീധരൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. തൃശൂരിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാൽ ഒന്നാം പ്രതി പിണറായി വിജയനായിരിക്കും. തൃശൂരിലെ 7 നിയോജക മണ്ഡലങ്ങളിലും മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു….

Read More