‘ബൈഡൻ പിന്മാറാൻ നിർബന്ധിതനായി’: അട്ടിമറിയാണെന്ന് ഡോണൾഡ് ട്രംപ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് മുൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും പ്രസിഡന്റുമായ ജോ ബൈഡൻ പിന്മാറിയതിനു പിന്നിൽ അട്ടിമറിയാണെന്ന് ഡോണൾഡ് ട്രംപ്. എക്‌സ് ഉടമ ഇലോൺ മസ്‌കുമായുള്ള അഭിമുഖത്തിലാണ് ട്രംപിന്റെ ആരോപണം. ‘തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ ഞാൻ ബൈഡനെ തകർത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളിലൊന്നായിരുന്നു അത്. തുടർന്ന് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ അദേഹം നിർബന്ധിതനായി. ബൈഡന്റെ പിന്മാറ്റം ഒരു അട്ടിമറിയായിരുന്നു.’ ഡോണൾഡ് ട്രംപ് ആരോപിച്ചു. എക്‌സിലെ ശബ്ദ സംപ്രേക്ഷണത്തിനുള്ള സ്‌പേസ് എന്ന പ്ലാറ്റ്‌ഫോമിലാണ് അഭിമുഖം പോസ്റ്റ് ചെയ്തത്….

Read More

‘കേരളത്തിൽ സിപിഎമ്മിനേറ്റ തിരിച്ചടി അവരുടെ പ്രവർത്തനത്തിന്റെ ഫലം; എക്സിറ്റ് പോൾ വിശ്വസിക്കുന്നില്ല’: കെ സി വേണു​ഗോപാൽ

ലോക്സഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലത്തിൽ വിശ്വസിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. എല്ലാ ഏജൻസികളും ഒരുപോലെ ഫലം നൽകിയത് ദുരൂഹതയുണ്ടെന്നും കെസി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒരുപോലെയെന്ന് എക്സിറ്റ് പോൾ കണ്ടു. ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ എന്നും കെസി ചോദിച്ചു.  കേരളത്തിൽ സിപിഎമ്മിനേറ്റ തിരിച്ചടി അവരുടെ പ്രവർത്തനത്തിന്റെ ഫലമെന്നും കെസി കുറ്റപ്പെടുത്തി. എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ തന്നെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംസ്ഥാനങ്ങളിലെ സാഹചര്യമല്ല പ്രതിഫലിക്കുന്നതെന്നും കെസി പ്രതികരിച്ചു….

Read More

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല; യുഡിഎഫിന് സമ്പൂർണ വിജയം ഉറപ്പാണ്: എക്സിറ്റ് പോൾ ഫലം തള്ളി യുഡിഎഫ്

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസൻ. യുഡിഎഫിന് സമ്പൂർണ വിജയം ഉറപ്പാണ്. തെരഞ്ഞെടുപ്പിൽ ബിജെപി – സിപിഎം രഹസ്യ ഡീൽ ഉണ്ടായിരുന്നു. പക്ഷേ അത് മറികടന്നാണ് ജനം വോട്ട് ചെയ്തത്. ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ചു. കേരളത്തിന്‍റെ മതേതര മനസ് ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അതേസമയം, എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണെന്നും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഇന്ന് പറഞ്ഞിരുന്നു. എക്സിറ്റ് പോളുകള്‍ തയ്യാറാക്കിയവര്‍ക്ക് രാഷ്ട്രീയ…

Read More

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല; യുഡിഎഫിന് സമ്പൂർണ വിജയം ഉറപ്പാണ്: എക്സിറ്റ് പോൾ ഫലം തള്ളി യുഡിഎഫ്

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസൻ. യുഡിഎഫിന് സമ്പൂർണ വിജയം ഉറപ്പാണ്. തെരഞ്ഞെടുപ്പിൽ ബിജെപി – സിപിഎം രഹസ്യ ഡീൽ ഉണ്ടായിരുന്നു. പക്ഷേ അത് മറികടന്നാണ് ജനം വോട്ട് ചെയ്തത്. ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ചു. കേരളത്തിന്‍റെ മതേതര മനസ് ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അതേസമയം, എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണെന്നും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഇന്ന് പറഞ്ഞിരുന്നു. എക്സിറ്റ് പോളുകള്‍ തയ്യാറാക്കിയവര്‍ക്ക് രാഷ്ട്രീയ…

Read More

‘മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കും’; വെല്ലുവിളിച്ച് എഎപി നേതാവ് സോംനാഥ് ഭാരതി

എക്‌സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലേറിയാൽ തല മുണ്ഡനം ചെയ്യുമെന്നും എഎപി സ്ഥാനാർഥി. ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്നും ഡൽഹി ലോക്‌സഭാ സീറ്റിലെ ഇന്ത്യൻ സഖ്യത്തിൻ്റെ സ്ഥാനാർഥി കൂടിയായ എംഎൽഎ സോംനാഥ് ഭാരതി പറഞ്ഞു. മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും  ഡൽഹിയിലെ ഏഴ് സീറ്റുകളിൽ ആറെണ്ണമെങ്കിലും ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. എന്നാൽ ഡൽഹിയിലെ ഏഴ് സീറ്റിലും എഎപി ജയിക്കും. നാല് സീറ്റുകളിൽ എഎപിയും…

Read More

കോൺഗ്രസിന്റെ എക്‌സിറ്റ് പോള്‍ ബഹിഷ്കരണത്തിൽ പരിഹാസവുമായി അമിത് ഷാ

അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന്റെ എക്‌സിറ്റ് പോള്‍ ബഹിഷ്കരണത്തിൽ പരിഹാസവുമായി അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ടെലിവിഷന്‍ ചാനലുകൾ നടത്തുന്ന എക്‌സിറ്റ് പോളുകളുടെ ഒരു ചര്‍ച്ചയിലും കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന തീരൂമാനത്തിന് പിന്നാലെയാണ് അമിത് ഷായുടെ പരിഹാസം. റേറ്റിങ്ങിന് വേണ്ടി ചാനലുകള്‍ നടത്തുന്ന യുദ്ധത്തിലും ഊഹാപോഹങ്ങളിലും ഭാഗമാകേണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം.mജനങ്ങള്‍ അവരുടെ സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തിയെന്നും ജൂൺ നാല് മുതൽ തങ്ങൾ സന്തോഷത്തോടെ സംവാദങ്ങളിൽ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് വക്താവും മാധ്യമവിഭാഗം ചെയര്‍പേഴ്‌സണുമായ പവന്‍ ഖേര പ്രതികരിച്ചിരുന്നു. ജൂൺ…

Read More

‘ദ്രാവിഡ് തുടര്‍ന്നേക്കില്ല’; പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താനൊരുങ്ങി ബിസിസിഐ. നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണിത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. 2021 നവംബറില്‍ ടീമിന്റെ പരിശീലസ്ഥാനം ഏറ്റെടുത്ത ദ്രാവിഡിന്റെയും പരിശീലക സംഘത്തിന്റെയും കാലാവധി 2023 ഏകദിന ലോകകപ്പിനു ശേഷം നീട്ടിനല്‍കുകയായിരുന്നു. 2024 ടി20 ലോകകപ്പ് വരെയാണിത്. ഇതോടെ ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് പുതിയ പരിശീകനുണ്ടായേക്കും. അതേസമയം പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിന് വീണ്ടും…

Read More

‘ഇൻഡ്യ’ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും’; ഖാർഗെ

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ രാജിയില്‍ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജെഡിയു പോകുമെന്ന് നേരത്തെ അറിയാമായിരുന്നു.പോകുന്നവരെല്ലാം പോകട്ടെ, ‘ഇൻഡ്യ’ സഖ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഖാർഗെ പറഞ്ഞു. അതേസമയം, നിതീഷിൻ്റെ എൻഡിഎ പ്രവേശനത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചില്ല. അതിനിടെ ഓപ്പറേഷൻ താമരയ്ക്കുള്ള നീക്കങ്ങളും നടക്കുന്നതായാണ് സൂചന. ,കോൺഗ്രസ് എംഎൽഎമാരിൽ പലരെയും ബന്ധപ്പെടാൻ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഉച്ചക്ക് ഒരുമണിക്ക് കോൺഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചു. 19 എം.എല്‍.എമാരാണ് ബിഹാറില്‍ കോണ്‍ഗ്രസിനുള്ളത്.അതില്‍ 10 എം.എല്‍എമാരുമായി ബി.ജെ.പി ആശയവിനിമയം നടത്തിയെന്ന…

Read More