ദുഷ്കർമ്മികളായ രാഷ്ട്രീയ മത നേതാക്കളെ ഒറ്റപ്പെടുത്തണം: ചെറിയാൻ ഫിലിപ്പ്

കേരളത്തെ പ്രാകൃത യുഗത്തിലേക്ക് നയിക്കുന്ന ദുഷ്കർമ്മികളായ രാഷ്ട്രീയ-മത നേതാക്കളെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കേരള നവോത്ഥാനത്തെ അധോലോക സംസ്ക്കാരമാക്കി മാറ്റാൻ ശ്രമിക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ പുരോഗമന യുവജനപ്രസ്ഥാനങ്ങൾ ആശയ പ്രചാരണം സംഘടിപ്പിക്കണം. ഹിന്ദുക്കൾക്കിടയിൽ കൂടോത്രം, ക്രിസ്ത്യാനികൾക്കിടയിൽ അത്ഭുത രോഗശാന്തി, മുസ്ലീംങ്ങൾക്കിടയിൽ സിഹ്ർ തുടങ്ങിയ ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.  ശത്രു സംഹാരത്തിനു വേണ്ടി അന്യരുടെ വീട്ടുവളപ്പിലും അഭിലഷിക്കുന്ന ഉയർച്ചയ്ക്കുവേണ്ടി സ്വന്തം വീട്ടിലും ‘ ചെമ്പുതകിടുകൾ ഉൾപ്പെടെയുള്ള പരിഹാര യന്ത്രങ്ങൾ ദുർമന്ത്രവാദികളെ…

Read More