മനാഫിന് ആശ്വാസം; കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല: എഫ്ഐആറിൽ നിന്ന് ഒഴിവാക്കും

ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയത്. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്ന് ഇന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. അതേസമയം, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. സൈബർ…

Read More

ഗ്രാമീണസേവനത്തിൽനിന്ന് സ്വകാര്യ മെഡിക്കൽവിദ്യാർഥികളെ ഒഴിവാക്കാനാകില്ല: സുപ്രീംകോടതി

സ്വകാര്യ കോളേജിൽ പഠിക്കുന്നു എന്നതുകൊണ്ടുമാത്രം ഒരാളെ പൊതു ഗ്രാമീണസേവനത്തിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി. മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്‌ട്രേഷന് വിദ്യാർഥികൾ ഒരുവർഷത്തെ നിർബന്ധിത പൊതു ഗ്രാമീണസേവനം പൂർത്തിയാക്കണമെന്ന കർണാടകസർക്കാർ വിജ്ഞാപനം, ചോദ്യംചെയ്ത് സമർപ്പിച്ച റിട്ട് ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്വകാര്യസ്ഥാപനങ്ങൾക്ക് രാഷ്ട്രനിർമാണത്തിന്റെ ബാധ്യതയില്ലേയെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹം, സഞ്ജയ് കരോൾ എന്നിവരുൾപ്പെട്ട ബെഞ്ച് ആരാഞ്ഞു. ഭാഷാപ്രശ്നങ്ങളുണ്ടെന്നും രോഗികളുമായുള്ള ആശയവിനിമയത്തെ ഇതുബാധിക്കുമെന്നും ഹർജിക്കാരൻ അറിയിച്ചെങ്കിലും ധനികനായതിനാലും സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിച്ചതിനാലും ഇളവിന് അർഹതയുണ്ടാകില്ലെന്ന് ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

Read More

ഏക സിവില്‍ കോഡില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കും

ഏക സിവില്‍ കോഡില്‍ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കും. ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നല്കിയെന്ന് നാഗാലാൻഡിലെ ഭരണപക്ഷ നേതാക്കള്‍ അറിയിച്ചു. ഏക സിവില്‍ കോഡ‍ില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നാഗാലാൻഡ് മുഖ്യമന്ത്രി ഉള്‍പ്പെട്ട സംഘം അമിത് ഷായെ കണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന വിവരം പുറത്ത് വിട്ടത്….

Read More