താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റി വച്ചു ; പ്രസിഡൻ്റ് മോഹൻലാലിൻ്റെ അസൗകര്യം പരിഗണിച്ചെന്ന് വിശദീകരണം

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. മോഹൻലാലിന്റെ അസൗകര്യം പരിഗണിച്ചാണ് യോഗം മാറ്റിയത്. എക്‌സിക്യൂട്ടീവ് യോഗം എന്ന് ചേരണമെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള നടൻ ബാബുരാജ് പറഞ്ഞു. ലൈംഗികപീഡനാരോപണം ഉയർന്നതോടെയാണ് അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരാൻ തീരുമാനിച്ചത്. സിദ്ദിഖിനെതിരെ അടക്കം ലൈംഗികാരോപണം ഉയർന്നതോടെ താരസംഘടന വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ബാബുരാജിനെതിരെയും കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. നടൻമാരായ മണിയൻപിള്ള രാജു, ജയസൂര്യ, മുകേഷ്, ഇടവേള…

Read More

അബുദാബിയിൽ ബയോ ബാങ്ക് രൂപീകരിക്കുന്നു; ആരോഗ്യ വകുപ്പ് നൽകിയ നിർദേശത്തിന് അംഗീകാരം നൽകി അബൂദബി എക്‌സിക്യൂട്ടീവ് യോഗം

അബൂദബിയിൽ ബയോ ബാങ്ക് രൂപീകരിക്കാൻ തീരുമാനം. മൂലകോശങ്ങൾ അടിസ്ഥാനമാക്കി ഓരോ വ്യക്തിക്കും നൽകേണ്ട ചികിൽസ, മരുന്ന് എന്നിവ നിശ്ചയിക്കാൻ ലക്ഷ്യമിട്ടാണ് ബയോ ബാങ്ക് രൂപീകരിക്കുന്നത്. അൽ ബത്തീൻ കൊട്ടാരത്തിൽ അബൂദബി കിരീടാകവാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന അബൂദബി എക്‌സിക്യൂട്ടീവ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ബയോ ബാങ്ക് രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് നൽകിയ നിർദേശത്തിന് യോഗം അംഗീകാരം നൽകി. രക്തത്തിലെ പ്രശ്‌നങ്ങൾ, കാൻസർ, മജ്ജയെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങി 80 തരം രോഗങ്ങളുടെ…

Read More