മയക്കുമരുന്ന് കടത്ത് ; ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​ന്​ പി​ടി​ക്ക​പ്പെ​ട്ട ഈ​ജി​പ്​​ഷ്യ​ൻ പൗ​രന്റെ വ​ധ​ശി​ക്ഷ മ​ക്ക​യി​ൽ ന​ട​പ്പാ​ക്കി. ഔ​​ഷ​ധ ഗു​ളി​ക​ളെ​ന്ന വ്യാ​ജ്യേ​ന ആം​ഫ​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​ച്ച്​ രാ​ജ്യ​ത്ത്​ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട മി​സ്​​ബാ​ഹ്​ അ​ൽ സൗ​ദി മി​സ്​​ബാ​ഹ്​ ഇ​മാം എ​ന്ന​യാ​ളു​ടെ ശി​ക്ഷ​യാ​ണ്​ ന​ട​പ്പാ​ക്കി​യ​ത്. കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ സ​ഹി​ത​മാ​ണ്​ ന​ർ​ക്കോ​ട്ടി​ക്​ വി​ഭാ​ഗം പ്ര​തി​യെ പ്രോ​സി​ക്യൂ​ഷ​ന്​ മു​മ്പി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കൃ​ത്യ​മാ​യ വി​ചാ​ര​ണ​ക്കും തെ​ളി​വു​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കും ശേ​ഷം പ്ര​തി കു​റ്റ​കൃ​ത്യം ന​ട​ത്തി എ​ന്ന്​ ഉ​റ​പ്പാ​ക്കി​യാ​ണ്​ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​ഭാ​ഗം പി​ന്നീ​ട് അ​പ്പീ​ലു​മാ​യി​ മേ​ൽ​കോ​ട​തി​യെ​യും സു​പ്രീം…

Read More