കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നവർക്ക് മിനിമം താങ്ങുവില പരിരക്ഷ നൽകേണ്ടെന്ന് സുപ്രീം കോടതി

വായുമലിനീകരണ വിഷയത്തിൽ അയൽ സംസ്ഥാനങ്ങൾക്ക് കർശന താക്കീതു നൽകി സുപ്രീം കോടതി. പഞ്ചാബ് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്ന കർഷകരെ മിനിമം താങ്ങുവില പരിരക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകി.  പാവപ്പെട്ട കർഷകർക്ക് മാലിന്യ സംസ്കരണ യന്ത്രങ്ങൾ വാങ്ങുന്നതിനു പൂർണ സബ്സിഡിയും പ്രവർത്തനച്ചെലവിന് ആവശ്യമായ തുകയും നൽകണമെന്നും ജസ്റ്റിസ് സ‍ഞ്ജയ് കിഷൻ കൗൾ, സുധാൻശു ധുലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. വൈക്കോൽ ഉൾപ്പെടെയുള്ള കാർഷികാവശിഷ്ടങ്ങളിൽ നിന്നു ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ സംസ്ഥാന സർക്കാർ…

Read More

വിവാദ പരാമർശങ്ങൾ ഒഴിവാക്കി സ്‌കൂൾ പാഠ്യ പദ്ധതി പരിഷ്‌കരണ കരട്; ‘ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം’ ഉള്ളടക്കം

വിവാദ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് പാഠ്യപരിഷ്‌കരണ ചട്ടക്കൂടിന്റെ കരട്. ലിംഗ സമത്വം എന്നതിന് പകരം ലിംഗ നീതി പ്രയോഗിച്ചു കൊണ്ടാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി തയ്യാറക്കിയ പൊതുചർച്ചാ കുറിപ്പിലെ ഉള്ളടക്കം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ‘ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന ഉള്ളടക്കത്തോടെയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. ലിംഗ നീതി സാധ്യമാകണമെങ്കിൽ വിവേചനങ്ങൾ ഒഴിവാക്കിക്കൊണ്ട് എല്ലാവർക്കും ഒരേപോലെ അവസരം ഒരുക്കണം. ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം സാമൂഹ്യപുരോഗതി ഉണ്ടാക്കുമെന്നും കരടിൽ പറയുന്നു. ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്ന എല്ലാം…

Read More