
നടി തമന്ന പാഠപുസ്തകത്തിൽ; ഒഴിവാക്കണം… നടിയെക്കുറിച്ച് ഇന്റർനെറ്റില്‍ പരതിയാല്‍ കുട്ടികൾക്ക് അനുചിതമായ “കണ്ടന്റ്’ലഭിക്കുമെന്ന് രക്ഷാകർത്താക്കൾ
നടി തമന്ന ഭാട്ടിയയെക്കുറിച്ച് പാഠപുസ്തത്തിൽ ഉള്‍പ്പെടുത്തിയതിന് സ്വകാര്യ സ്കൂളിനെതിരെ പരാതി. കർണാടകയിലെ ഹെബ്ബാളിൽ പ്രവർത്തിക്കുന്ന സിന്ധി ഹൈസ്കൂളിനെതിരെയാണ് രക്ഷിതാക്കളുടെ സംഘടന പരാതിയുമായി രംഗത്തെത്തിയത്. നടിയെക്കുറിച്ച് ഇന്റർനെറ്റില്‍ പരതിയാല്‍ കുട്ടികള്‍ക്ക് അനുചിതമായ കണ്ടന്റുകള്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഏഴാം ക്ലാസിലെ പുസ്തകത്തില്‍ സിന്ധ് വിഭാഗത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് തമന്നയെ കുറിച്ച് പരാമർശമുള്ളത്. സിന്ധികളായ പ്രമുഖരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഭാഗമാണിത്. ബോളിവുഡ് താരം രണ്‍വീർ സിങ് ഉള്‍പ്പടെയുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. തമന്നയുടെ ജീവിതവും കരിയറും ഉള്‍പ്പെടുത്തിയാണ് കുറിപ്പ് തയാറാക്കിയിരിക്കുന്നത്. എന്നാല്‍ തമന്നയെ കുറിച്ചുള്ളതൊന്നും…