
ബാര്‍ കോഴ വിഷയം; ടൂറിസം വകുപ്പിനെതിരേ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്
ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബാര്‍ കോഴ വിഷയത്തില്‍ ടൂറിസം വകുപ്പിനെതിരേ വിമര്‍ശനം കടുപ്പിക്കുകയാണ് സതീശന്‍. ബാറുകളുടെ എണ്ണം കൂടിയിട്ടും ടേണോവര്‍ ടാക്‌സ് കുറയുകയാണ്. ഒരു തരത്തിലുള്ള പരിശോധനയും നടക്കുന്നില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിനെല്ലാം കാരണമെന്നും സതീശൻ ചൂണ്ടിക്കാട്ടി. ‘‘മേയ് 21ന് ടൂറിസം വകുപ്പ് യോഗം ചേര്‍ന്ന് മദ്യനയത്തില്‍ ഭേദഗതി വരുത്തണമെന്ന് തീരുമാനമെടുത്തു. അതിന്റെ ഭാഗമായാണ് എറണാകുളത്ത് ബാര്‍ ഉടമകള്‍ കമ്മിറ്റി കൂടി പണപ്പിരിവ് നടത്താന്‍ തീരുമാനിച്ചത്. പണം കിട്ടിയില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന്…