
2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം
2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാനാവും. നോട്ട് മാറാൻ വരുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ബാങ്കുകളോട് ആർ.ബി.ഐ നിർദേശിച്ചിരുന്നു. ‘ക്ലീൻ നോട്ട്’ നയം യാഥാർത്ഥ്യമാകുന്നതോടെ ഇതിന്റെ പ്രതിഫലനം ഇന്നുമുതൽ വിപണിയിലും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അച്ചടി മുതൽ സ്‌ക്രാപ്പ് ചെയ്യുന്നതിന് വരെ വലിയ ചെലവാണ് 2,000 രൂപാ നോട്ട് കാരണമുണ്ടായത്. പുതിയ 2,000 രൂപാ നോട്ടുകൾ എ.ടി.എമ്മിൽ ഉൾക്കൊള്ളിക്കാൻ ബാങ്കുകൾക്ക് വന്ന അധിക ചെലവും ‘ക്ലീൻ നോട്ട്’ നയം പ്രാവർത്തികമാകുമ്പോൾ ദുർവ്യയമായി മാറും. നോട്ടുനിരോധനം…