സമയപരിധി നീട്ടി ആർബിഐ; 2000 രൂപാ നോട്ടുകൾ ഒക്ടോബർ 7 വരെ മാറ്റാം

2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി നീട്ടി. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. ഇത് ഒക്ടോബർ ഏഴു വരെയാക്കി നീട്ടി. 93 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ഇനി ആർബിഐയുടെ ഓഫിസുകൾ വഴി മാത്രമേ നോട്ട് മാറ്റാനാകൂ. കഴിഞ്ഞ മേയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേസമയം ബാങ്കുകളിൽ മാറാൻ അവസരം…

Read More

നിയമ ലംഘനം നടത്തിയ ധന വിനിമയ സ്ഥാപനത്തിന് 1.925 ദശലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

യുഎ ഇ : നിയമ ലംഘനം നടത്തിയ ധന വിനിമയ സ്ഥാപനത്തിന് 1.925 ദശലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. യു എ ഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരം നേടാതെ ബിസിനസ് തുടർന്നതിനാലാണ് സെൻട്രൽ ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് ഡോളർ ഇടപാടുകൾ നടത്തുന്ന യുഎഇയുടെ പണമയക്കലിലും കറൻസി എക്‌സ്‌ചേഞ്ച് വ്യവസായത്തിലും എക്‌സ്‌ചേഞ്ച് ഹൗസുകൾ പ്രധാന പങ്കാളിയാണ്. ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ എക്‌സ്‌ചേഞ്ച് മുൻപും എക്സ്ചേഞ്ച് ഹൗസുകൾക്ക്…

Read More